ദക്ഷിണാഫ്രിക്കയെ നാണക്കേടില്‍ നിന്ന് രക്ഷിച്ച് ക്ലാസ്സെന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

117 റണ്‍സിനു സിംബാബ്‍വേയെ പുറത്താക്കിയ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്കയെ രക്ഷിച്ച് ഹെയിന്‍റിച്ച് ക്ലാസ്സെന്‍. എയ്ഡന്‍ മാര്‍ക്രത്തിനൊപ്പം(27) 44 റണ്‍സ് നേടിയ ക്ലാസ്സെന്‍ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്ക 96/5 എന്ന നിലയിലായിരുന്നു. പിന്നീട് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ജീന്‍ പോള്‍ ഡുമിനിയും(16*) വില്യം മുല്‍ഡെറും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മുല്‍ഡെര്‍ 14 റണ്‍സ് നേടി പുറത്താകാതെ ജെപി ഡുമിനിയ്ക്കൊപ്പം നിലയുറപ്പിച്ചു. അതേ സമയം അരങ്ങേറ്റം കുറിച്ച ക്രിസ്റ്റ്യന്‍ ജോങ്കറുടെ പ്രകടനവും നിരാശാജനകമാണ്. 6 റണ്‍സ് നേടി ജോങ്കര്‍ പുറത്താകുകയായിരുന്നു.

സിംബാബ്‍വേയ്ക്കായി വില്ലിംഗ്ടണ്‍ മസകഡ്സയും ടെണ്ടായി ചടാരയും രണ്ട് വിക്കറ്റും ബ്രണ്ടന്‍ മാവുട്ട 1 വിക്കറ്റും നേടി.