ബ്രയാൻ ലാറയുടെ ഏകദിന റെക്കോർഡ് മറികടക്കാനുള്ള അവസരം നഷ്ടമാക്കി ഗെയ്ൽ

- Advertisement -

വെസ്റ്റ് ഇൻഡീസ് ഇതിഹാസതാരം ബ്രയാൻ ലാറയുടെ ഏകദിന റെക്കോർഡ് മറികടക്കാനുള്ള സുവർണ്ണാവസരം നഷ്ടമാക്കി ക്രിസ് ഗെയിൽ. വെസ്റ്റ് ഇൻഡീസിന് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടിയ താരമെന്ന റെക്കോർഡാണ് ഗെയ്ലിന് മറികടക്കാൻ സാധിക്കാതിരുന്നത്.

ഇന്നത്തെ മത്സരത്തിൽ യൂണിവേഴ്സൽ ബോസ്സ് ക്രിസ് ഗയ്ലിനെ 4 റൺസിന് കുൽദീപ് യാദവ് പുറത്താക്കി. ഗെയ്ലും ലാറയും മാത്രമാണ് ഏകദിനത്തിൽ 10000 റൺസ് തികച്ച കരിബിയൻ താരങ്ങൾ. ലോകകപ്പിൽ ലാറയുടെ റെക്കോർഡ് തകർക്കാൻ അവസരം ലഭിച്ചിട്ടും 7 റൺസ് മാത്രം നേടിയാണ് ഗെയ്ല് കളം വിട്ടത്. 18 റൺസ് നേടിയിരുന്നെങ്കിൽ ആ റെക്കോർഡ് അന്നേ ഗെയിലിന്റെ പേരിലായേനെ. ഇനി 7 റൺസ് അകലെയാണ് ക്രിസ് ഗെയ്ലിന് ഈ ഏകദിന റെക്കോർഡ്. 295 മത്സരങ്ങളിൽ 10348 റൺസാണ് ബ്രയാൻ ലാറ നേടിയിട്ടുള്ളത്.

Advertisement