കരുതിയിരിക്കുക, ഇനിയങ്ങോട്ട് ബാറ്റിംഗ് ദുഷ്കരം: ഗവാസ്കര്‍

സൗത്താംപ്ടണില്‍ നാലാം ദിവസം ബാറ്റിംഗിനിറങ്ങാന്‍ പോകുന്ന ഇന്ത്യന്‍ താരങ്ങളോട് കരുതിയിരിക്കുവാന്‍ ആവശ്യപ്പെട്ട് സുനില്‍ ഗവാസ്കര്‍. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 233 റണ്‍സ് ലീഡ് നേടിയിട്ടുള്ള ഇംഗ്ലണ്ടിന്റെ അവശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യയ്ക്ക് വിജയ ലക്ഷ്യം നേടുന്നതിനായി ബാറ്റിംഗിനിറങ്ങുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടത്. സൗത്താംപ്ടണില്‍ നാലാം ദിവസം ബാറ്റ് ചെയ്യുക ഏറെ ശ്രമകരമാവുമെന്നാണ് സുനില്‍ ഗവാസ്കര്‍ പറഞ്ഞത്.

പിച്ചിലെ പരുപരുത്ത പ്രതലങ്ങള്‍ മോയിന്‍ അലിയെയും ആദില്‍ റഷീദിനെയും കൂടുതല്‍ അപകടകാരിയാക്കുമെന്നാണ് ഗവാസ്കര്‍ പറഞ്ഞത്. ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തിനൊത്ത് ബാറ്റ്സ്മാന്മാര്‍ എത്തുകയാണെങ്കില്‍ സൗത്താംപ്ടണ്‍ ടെസ്റ്റ് വിജയിച്ച് ഇന്ത്യയ്ക്ക് പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പമെത്തുവാനാകും.

Exit mobile version