വീണ്ടും തിളങ്ങി ഫിഞ്ച്, ഓസ്ട്രേലിയയ്ക്ക് 270 റണ്‍സ്

ആരോണ്‍ ഫിഞ്ചിന്റെ ശതകത്തിന്റെ ബലത്തില്‍ വീണ്ടും ഓസ്ട്രേലിയ. തന്റെ പത്താം ഏകദിന ശതകം ഇന്ന് തികച്ച ഫിഞ്ചിന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് 270 റണ്‍സ് നേടുകയായിരുന്നു. 114 പന്തില്‍ നിന്ന് 106 റണ്‍സ് നേടിയ ഫിഞ്ചിനു പുറമേ ഡേവിഡ് വാര്‍ണര്‍(35), മിച്ചല്‍ മാര്‍ഷ്(36) എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത്. 9 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഓസ്ട്രേലിയ ഈ സ്കോര്‍ നേടിയത്.

അസുഖ ബാധിതനായ ടിം പെയിനിനു പകരം ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റം കുറിച്ച അലക്സ് കാറേ(27)-കാമറൂണ്‍ വൈറ്റ് ഏഴാം വിക്കറ്റില്‍ നേടിയ 39 റണ്‍സാണ് ടീം സ്കോര്‍ 250 കടക്കാന്‍ സഹായിച്ചത്. വൈറ്റ് 15 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി ജോ റൂട്ട്, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. വിക്കറ്റ് പട്ടികയില്‍ ഇടം നേടിയെങ്കിലും തന്റെ പത്തോവറില്‍ റഷീദ് 71 റണ്‍സാണ് വഴങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version