അണ്ടർ 13 യൂത്ത് ഐ ലീഗിനായി റെഡ് സ്റ്റാർ അക്കാദമി ഒരുങ്ങി

അണ്ടർ 13 യൂത്ത് ഐ ലീഗിനായി കേരളത്തിലെ ഏക റസിഡൻഷ്യൽ അക്കാദമി ആയ റെഡ് സ്റ്റാർ അക്കാദമി ഒരുങ്ങി. വരുന്ന ഫെബ്രുവരി 8ന് തുടങ്ങുന്ന കേരളത്തിലെ ഗ്രൂപ്പ് മത്സരങ്ങൾ ജയിച്ച് യൂത്ത് ഐ ലീഗിന്റെ ഫൈനൽ റൗണ്ടിലേക്ക് കടക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് റെഡ് സ്റ്റാർ അക്കാദമി‌ കഴിഞ്ഞ വർഷത്തെ അണ്ടർ 17 ഐ ലീഗിൽ കേരളത്തിലെ ചാമ്പ്യന്മാരായിരുന്നു റെഡ് സ്റ്റാർ അക്കാദമി.

കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത 30 കുട്ടികളുമായാണ് റെഡ് സ്റ്റാർ അണ്ടർ 13 യൂത്ത് ലീഗിനായി ഒരുങ്ങുന്നത്. കോഴിക്കോട് സ്വദേശി ആദിൽ അഷ്‌റഫാണ് ടീമിനെ നയിക്കുന്നത്. ടീമിൽ വയനാട് നിന്ന് ജസിൽ, മലപ്പുറത്തു നിന്ന് ഷിജാസ്, ഷാക്കിർ, റംഷാദ്, അഭിജിത് മോഹൻ, അസീൽ മുഹമ്മദ്, പാലക്കാട് നിന്ന് മുർഷിത്, ഷിജാസ്, ആദിത്യൻ, തൃശൂരിൽ നിന്ന് അൽകേഷ്, ആകെയ്ഷ്, റിജോയ്, അബി, വിനായക് , തോമസ് മാർട്ടിൻ, അമൽ, അനാൽ, ലിവിൻ, അലൻ ജോൺസൺ എന്നിവരും അണിനിരക്കുന്നു.


സുധീഷ് ആണ് അക്കാദമിയുടെ പരിശീലകൻ. ടീം മാനേജറായി സരൺ ബാബുവും ഉണ്ട്. ഫുട്ബോളിനെ സ്നേഹിക്കുന്ന ഇരുപത്തി അഞ്ചോളം പേർ ചേർന്നാണ് റെഡ് സ്റ്റാർ അക്കാദമി നടത്തുന്നത്. 5 വർഷത്തോളമായി അക്കാദമി നിലവിൽ വന്നിട്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version