Zakcrawley

ജയിക്കാന്‍ വെറും 33 റൺസ്, ഓവലില്‍ മേൽക്കൈ നേടി ഇംഗ്ലണ്ട്

മൂന്ന് ദിവസത്തെ കളി മാത്രമാണ് നടന്നതെങ്കിലും ഓവലില്‍ ജയം ഉറപ്പിച്ച് ഇംഗ്ലണ്ട്. മത്സരത്തിന്റെ അവസാന ദിവസം അവശേഷിക്കുമ്പോള്‍ ഇന്ദ്രജാലം സംഭവിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് ഇനി ജയിക്കാതിരിക്കുവാന്‍ സാധിക്കുള്ളു. അല്ലെങ്കില്‍ കാലാവസ്ഥ പ്രതികൂലം ആകണം.

130 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനെ ഓപ്പണര്‍മാര്‍ 97/0 എന്ന സ്കോറിലേക്ക് എത്തിച്ചിട്ടുണ്ട്. സാക്ക് ക്രോളി 57 റൺസും അലക്സ് ലീസ് 32 റൺസുമായി ക്രീസില്‍ നിൽക്കുമ്പോള്‍ പരമ്പര സ്വന്തമാക്കുവാന്‍ ഇംഗ്ലണ്ട് 33 റൺസ് കൂടി നേടിയാൽ മതി.

ഇംഗ്ലണ്ടിനെ 158 റൺസിന് ഒന്നാം ഇന്നിംഗ്സിൽ പുറത്താക്കിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 169 റൺസ് മാത്രമേ നേടാനായുള്ളു. സന്ദര്‍ശകരുടെ ആദ്യ ഇന്നിംഗ്സ് വെറും 118 റൺസിൽ അവസാനിക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ ദിവസം മഴ കാരണവും രണ്ടാം ദിവസം എലിസബത്ത് രാജ്ഞിയുടെ മരണം കാരണം ഉപേക്ഷിക്കുകയായിരുന്നു.

Exit mobile version