Rootbrook

പാക്കിസ്ഥാന് ശക്തമായ മറുപടിയുമായി ഇംഗ്ലണ്ട്, ശതകങ്ങള്‍ നേടി റൂട്ടും ബ്രൂക്കും

മുൽത്താന്‍ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ മികവുറ്റ ബാറ്റിംഗ് മറുപടി. പാക്കിസ്ഥാന്‍ നേടിയ 556 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയുമായി ഇംഗ്ലണ്ട് ബാറ്റിംഗിനിറങ്ങിയപ്പോള്‍ ടീമിന് വലിയ തിരിച്ചടിയാണ് തുടക്കത്തിൽ നേരിട്ടത്.

റണ്ണെടുക്കാതെ ഒല്ലി പോപിനെ നഷ്ടമായ ശേഷം സാക്ക് ക്രോളി – ജോ റൂട്ട് കൂട്ടുകെട്ട് 109 റൺസ് കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുകയായിരുന്നു. സാക്ക് ക്രോളിയുടെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ 78 റൺസായിരുന്നു താരം നേടിയത്.

പിന്നീട് ബെന്‍ ഡക്കറ്റും ജോ റൂട്ടും മൂന്നാം വിക്കറ്റിൽ 136 റൺസ് ആണ് ഇംഗ്ലണ്ടിനായി നേടിയത്. 84 റൺസായിരുന്നു ബെന്‍ ഡക്കറ്റിന്റെ സംഭാവന. 249/3 എന്ന നിലയിൽ നിന്ന് ഇംഗ്ലണ്ടിനെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 492/3 എന്ന സ്കോറിലേക്ക് ജോ റൂട്ട് – ഹാരി ബ്രോക്ക് കൂട്ടുകെട്ട് എത്തിയ്ക്കുകയായിരുന്നു.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഈ കൂട്ടുകെട്ട് 243 റൺസാണ് നേടിയിരിക്കുന്നത്. പാക്കിസ്ഥാന്റെ സ്കോറിന് 65 റൺസ് പിന്നിൽ മാത്രമായാണ് ഇംഗ്ലണ്ട് ഇപ്പോള്‍ നിലകൊള്ളുന്നത്.

Exit mobile version