ദക്ഷിണാഫ്രിക്കയിലെ വിക്കറ്റുകള്‍ തീര്‍ത്തും മോശം

ദക്ഷിണാഫ്രിക്കയിലെ വിക്കറ്റുകള്‍ തീര്‍ത്തും പരിതാപകരമാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുഖ്യ കോച്ച് മിക്കി ആര്‍തര്‍. സെഞ്ചൂറിയണിലും കേപ് ടൗണിലും തന്റെ ടീമിന്റെ മോശം ബാറ്റിംഗ് പ്രകടനത്തിനു പിന്നാലെയാണ് പാക് പരിശീലകന്റെ പ്രതികരണം. എന്നാല്‍ തന്റെ ടീമിന്റെ മോശം ബാറ്റിംഗ് പ്രകടനമല്ല ബാറ്റ്സ്മാന്മാര്‍ പലപ്പോഴും പരിക്കേല്‍ക്കുന്ന സാഹചര്യം ടെസ്റ്റുകളിലുണ്ടായിയെന്നതാണ് തന്റെ പ്രതികരണത്തിനു പിന്നിലെന്നും മിക്കി അറിയിച്ചു.

ഫാഫ് ഡു പ്ലെസിയും ടെംബ ബാവുമയും പലവട്ടം പാക് ബൗളര്‍മാരുടെ പന്തുകളില്‍ ദേഹത്ത് കൊള്ളുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. ടെം ബാവുമയുടെ വാരിയെല്ലിനു ഒരു തവണ പന്തിന്റെ പ്രഹരമേല്‍ക്കുകയും ചെയ്തിരുന്നു. പിച്ചിലെ വിള്ളലുകളില്‍ ഇടിച്ച് അപ്രതീക്ഷിതമായി പന്ത് ഉയരുന്നത് ടെസ്റ്റ് ക്രിക്കറ്റിനു ഗുണകരമല്ലെന്നാണ് മിക്കി അഭിപ്രായപ്പെട്ടത്.

Exit mobile version