ദിനേശ് കാര്‍ത്തിക്ക് ബെന്‍ സ്റ്റോക്സിന്റെ നൂറാം വിക്കറ്റ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടെസ്റ്റില്‍ തന്റെ നൂറാം വിക്കറ്റ് നേട്ടം ആഘോഷിച്ച് ബെന്‍ സ്റ്റോക്സ്. ഇന്ത്യ-ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യയുടെ അഞ്ചാം വിക്കറ്റായി ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കിയപ്പോളാണ് ബെന്‍ സ്റ്റോക്സ് തന്റെ നൂറാം വിക്കറ്റ് നേടിയത്. അജിങ്ക്യ രഹാനെയുടെ വിക്കറ്റ് ഉള്‍പ്പെടെ സ്റ്റോക്സ് മത്സരത്തില്‍ ഇതുവരെ 2 വിക്കറ്റാണ് നേടിയത്.

15 റണ്‍സ് നേടിയ രഹാനെയെ പുറത്താക്കിയ ശേഷം തന്റെ അടുത്ത ഓവറില്‍ തന്നെ പൂജ്യം റണ്‍സ് നേടിയ കാര്‍ത്തിക്കിനെയും സ്റ്റോക്സ് മടക്കിയയ്ച്ചു. ഇന്ത്യയുടെ സ്കോര്‍ നൂറില്‍ നില്‍ക്കെയാണ് നാല് അഞ്ച് വിക്കറ്റുകള്‍ വീണത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial