ഹാംഷയര്‍ മുഖ്യ കോച്ച് പടിയിറങ്ങി

ഹാംഷയറിന്റെ മുഖ്യ കോച്ചായി ചുമതല വഹിക്കുന്ന മുന്‍ ഇംഗ്ലണ്ട് ഓള്‍-റൗണ്ടര്‍ ക്രെയിഗ് വൈറ്റ് സ്ഥാനം ഒഴിഞ്ഞു. കഴിഞ്ഞ രണ്ട് സീസണായി ചുമതല വഹിച്ചിരുന്ന പദവി വ്യക്തിപരമായ കാരണങ്ങളാലാണ് വൈറ്റ് ഒഴിയുന്നത്. ടീമിനൊപ്പം മുമ്പ് അസിസ്റ്റന്റ്, ബൗളിംഗ് കോച്ച് എന്നിങ്ങനെ ക്രെയിഗ് വൈറ്റ് ചുമതല വഹിച്ചിരുന്നു.

2012 മുതല്‍ പല പദവികളിലായി ടീമിനൊപ്പം കൂടിയ ആളാണ് വൈറ്റ്. ഈ സീസണില്‍ ടീമിനെ വണ്‍-ഡേ കപ്പ് വിജയത്തിലേക്കും 2017ല്‍ ടി20 ബ്ലാസ്റ്റിന്റെ ഫൈനല്‍ ഡേയിലും എത്തിക്കുവാന്‍ വൈറ്റിനു സാധിച്ചിരുന്നു. ക്രെയിഗ് വൈറ്റ് പടിയിറങ്ങുന്നതോടെ ജിമ്മി ആഡംസിനോ ഡിമിട്രി മഷ്കരാനസിനോ ആവും ടീമിന്റെ മുഖ്യ കോച്ച് പദവി ലഭിയ്ക്കുക.