Cheteshwarpujara

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയിൽ ഷമിയ്ക്ക് വിശ്രമം നൽകിയേക്കും, പുജാരയുടെ സ്ഥാനം സംശയത്തിൽ

ഇന്ത്യയുടെ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ആദ്യ ദൗത്യം വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ്. ആ പരമ്പരയിൽ മൊഹമ്മദ് ഷമിയ്ക്ക് വിശ്രമം നൽകിയേക്കുമെന്നാണ് ലഭിയ്ക്കുന്ന സൂചന.അത് പോലെ തന്നെ ചേതേശ്വര്‍ പുജാരയ്ക്ക് ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമായേക്കുമെന്നും വിവരങ്ങള്‍ പുറത്ത് വരികയാണ്.

കൗണ്ടിയിൽ മികച്ച ഫോമിലാണ് പുജാര കളിച്ചതെങ്കിലും 2020ന് ശേഷം 52 ടെസ്റ്റ് ഇന്നിംഗ്സുകലിൽ നിന്ന് ഒരു ശതകം മാത്രം നേടിയ താരം 11 അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ വെറും 29.69 ശരാശരിയിൽ മാത്രമാണ് കളിച്ചത്. ഇതിൽ ബംഗ്ലാദേശിനെതിരെ ചിറ്റഗോംഗിൽ നേടിയ 90, 102* എന്ന സ്കോറുകള്‍ മാത്രമാണ് ശ്രദ്ധേയമായ സ്കോറുകള്‍.

താരത്തിന് പകരം ഇന്ത്യ മൂന്നാം നമ്പറിൽ യശസ്വി ജൈസ്വാളിനെ പരീക്ഷിച്ചേക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. അതേ സമയം ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന ഷമിയ്ക്ക് വിശ്രമം നൽകേണ്ടത് ആവശ്യമാണെന്നാണ് സെലക്ടര്‍മാരുടെ പക്ഷം. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി മുതൽ സ്ഥിരമായി കളിക്കുന്ന ഷമി ഐപിഎലില്‍ 17 മത്സരങ്ങളിലും കളിക്കുകയും ചെയ്തു. താരത്തിന് ടെസ്റ്റിൽ വിശ്രമം നൽകിയ ശേഷം ഏകദിനത്തിൽ അവസരം നൽകുമെന്നാണ് അറിയുന്നത്.

Exit mobile version