Kingkohli

വിന്നിംഗ് റൺസും സെഞ്ച്വറിയും നേടി കോഹ്‍ലി, പാക്കിസ്ഥാനെതിരെ 6 വിക്കറ്റ് വിജയവുമായി ഇന്ത്യ

ചാമ്പ്യന്‍സ് ട്രോഫിയിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്‍ലി തന്റെ ശതകം പൂര്‍ത്തിയാക്കി ഇന്ത്യയുടെ 6 വിക്കറ്റ് വിജയം 42.3 ഓവറിൽ നേടുകയായിരുന്നു. പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 241 റൺസ് നേടിയപ്പോള്‍ കോഹ്‍ലി നേടിയ വിന്നിംഗ് ബൗണ്ടറി ഇന്ത്യയുടെ സ്കോര്‍ 244 റൺസിലേക്ക് എത്തിച്ചു.

15 പന്തിൽ 20 റൺസ് നേടിയ രോഹിത്തിനെ ഷഹീന്‍ അഫ്രീദി പുറത്താക്കിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിൽ 31 റൺസായിരുന്നു വന്നത്. പിന്നീട് 69 റൺസ് രണ്ടാം വിക്കറ്റിൽ ശുഭ്മന്‍ ഗിൽ – വിരാട് കോഹ്‍ലി കൂട്ടുകെട്ട് നേടിയെങ്കിലും 46 റൺസ് നേടിയ ഗില്ലിനെ അബ്രാര്‍ അഹമ്മദ് പുറത്താക്കി.

മൂന്നാം വിക്കറ്റിൽ ഒത്തുകൂടിയ വിരാട് കോഹ്‍ലിയും ശ്രേയസ്സ് അയ്യരും അനായാസം ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ 200 കടന്ന് വിജയത്തിനടുത്തേക്കെത്തി ഈ കൂട്ടുകെട്ട് 114 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.

വിജയത്തിന് 28 റൺസ് അകലെ നിൽക്കുമ്പോള്‍ 56 റൺസ് നേടിയ ശ്രേയസ്സ് അയ്യരെ ഇന്ത്യയ്ക്ക് നഷ്ടമായി. ഖുഷ്ദിൽ ഷായ്ക്കായിരുന്നു വിക്കറ്റ്.

 

Exit mobile version