Sussexcckkd

കിഡ്സിനെതിരെ 63 റൺസ് വിജയവുമായി സസ്സെക്സ്

സെലെസ്റ്റിയൽ ട്രോഫിയിൽ സസ്സെക്സിന് 63 റൺസിന്റെ മികച്ച വിജയം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കിഡ്സ് സിസിയെ ആണ് സസ്സെക്സ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ സസ്സെക്സ് 28 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് ആണ് നേടിയത്. കിഡ്സ് 21.3 ഓവറി. 83 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

സസ്സെക്സിന് വേണ്ടി ബാറ്റിംഗിൽ അനിരുദ്ധ് ശിവം 57 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ രാകേഷ് ബാബു 33 റൺസ് നേടി. കിഡ്സ് ബൗളിംഗിൽ സാഗര്‍ മൂന്നും അമൽ കൃഷ്ണന്‍ രണ്ടും വിക്കറ്റ് നേടി.

കിഡ്സിനെ 83 റൺസിൽ ഓള്‍ഔട്ട് ആക്കിയപ്പോള്‍ സസ്സെക്സിനായി ആദിത്യ വിനോദ് 4 വിക്കറ്റും മുഹമ്മദ് കൈഫ് 3 വിക്കറ്റും നേടി. റിതു കൃഷ്ണ 24 റൺസുമായി കിഡ്സിന്റെ ടോപ് സ്കോറര്‍ ആയി.

6 ഓവറിൽ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 18 റൺസ് മാത്രം വിട്ട് നൽകി നാല് വിക്കറ്റ് നേടിയ ആദിത്യ വിനോദ് ആണ് കളിയിലെ താരം.

Exit mobile version