Vividcc

സീറോസിനെതിരെ വിവിഡ്സിന് 73 റൺസ് വിജയം

സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന മത്സരത്തിൽ വിവിഡ്സ് സിസിയ്ക്ക് തകര്‍പ്പന്‍ വിജയം. സീറോസ് തിരുവനന്തപുരത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടീം 27 ഓവറിൽ 302 റൺസ് എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ സീറോസിന് 8 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് മാത്രമേ നേടാനായുള്ളു. 73 റൺസിന്റെ വിജയം ആണ് ടീം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത വിവിഡ്സിനായി 35 പന്തിൽ നിന്ന് 84 റൺസുമായി രാകേഷ് ബാബു ടോപ് സ്കോറര്‍ ആയപ്പോള്‍ താരത്തിന് മികച്ച പിന്തുണയാണ് മിഥുന്‍ (58), ഹരികൃഷ്ണന്‍ (28 പന്തിൽ പുറത്താകാതെ 52 റൺസ്), അനന്തു (16 പന്തിൽ പുറത്താകാതെ 39 റൺസ്) എന്നിവര്‍ നൽകിയത്. സീറോസിന് വേണ്ടി ഷാബു, നിഖിൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

സീറോസ് ബാറ്റിംഗിൽ സ്മിത്ത് ജെയിംസ് പുറത്താകാതെ 65 പന്തിൽ നിന്ന് 103 റൺസ് നേടിയെങ്കിലും താരത്തിന് പിന്തുണ നൽകുവാന്‍ മറ്റാര്‍ക്കും സാധിക്കാതെ വന്നപ്പോള്‍ ടീമിന്റെ സ്കോര്‍ 229 റൺസിലൊതുങ്ങി. വിവിഡ്സിനായി ബൗളിംഗിൽ ശ്രീഹരി അനീഷ് 3 വിക്കറ്റും വിഷ്ണു വിശ്വം 2 വിക്കറ്റും നേടി തിളങ്ങി.

രാകേഷ് ബാബു ആണ് കളിയിലെ താരം.

Exit mobile version