ബെന്‍ സ്റ്റോക്സ് വീണ്ടും ഇംഗ്ലണ്ട് ടീമിലേക്ക്

ബെന്‍ സ്റ്റോക്സിനെ ഇംഗ്ലണ്ട് ടീമിലേക്ക് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കാര്യം ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിസ്റ്റോളില്‍ നടന്ന സംഭവത്തിനോടടനുബന്ധിച്ച് സ്റ്റോക്സിനു മേല്‍ ബ്രിസ്റ്റോള്‍ പോലീസ് കുറ്റം ചുമത്തിയിരുന്നു. അതിനു ശേഷം നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഇനി താരത്തിന്റെ തിരഞ്ഞെടുപ്പ് പരിഗണിക്കാവുന്നതാണ് എന്നാണ് ബോര്‍ഡിന്റെ നയം.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ശിക്ഷ നടപടി എന്താവുമെന്ന് ഇതുവരെ ഒരു അറിയിപ്പ് ആര്‍ക്കും ലഭിച്ചിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. അന്വേഷണം നടക്കുന്ന കാലയളവില്‍ സ്റ്റോക്സിനു ആഷസ് പരമ്പരയും ഏകദിനങ്ങളിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version