11 റണ്‍സ് ജയം നേടി അഡിലെയ്ഡ്, പൊരുതി നോക്കി അലക്സ് ഡൂളന്‍

അലക്സ് ഡൂളന്‍ പുറത്താകാതെ നേടിയ 70 റണ്‍സിനും ഹോബാര്‍ട്ടിനെ വിജയത്തിലെത്തിക്കാനായില്ല. തുടക്കത്തില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഷോര്‍ട്ടിനെ നഷ്ടമായ ഹോബാര്‍ട്ടിനെ ബെന്‍ മക്ഡര്‍മട്ടും അലക്സ് ഡൂളനും ചേര്‍ന്ന് വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തിച്ചുവെങ്കിലും മക്ഡര്‍മട്ട് പുറത്തായ ശേഷം വിക്കറ്റുകള്‍ അടിക്കടി വീണത് ടീമിനു തിരിച്ചടിയായി. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടാനെ ഹോബാര്‍ട്ടിനു സാധിച്ചുള്ളു. പതിവിനു വിപരീതമായി മെല്ലെയാണ് ഷോര്‍ട്ട് തുടങ്ങിയത് തന്റെ 28 റണ്‍സിനായി 24 പന്തുകളാണ് താരം നേരിട്ടത്.

ഡൂളന്‍ 55 പന്തില്‍ നിന്ന് 70 റണ്‍ നേടിയപ്പോള്‍ മക്ഡര്‍മട്ട് 29 പന്തിലാണ് 45 റണ്‍സ് നേടിയത്. മൂന്നാം വിക്കറ്റില്‍ 102 റണ്‍സ് നേടി ശക്തമായ നിലയില്‍ മുന്നേറുകയായിരുന്നു സഖ്യത്തെ വേര്‍പിരിച്ചത് ബെന്‍ ലൗഗ്ലിന്‍ ആയിരുന്നു.

നേരത്തെ അലക്സ് കാറേ(100), ജേക്ക് വെത്തറാള്‍ഡ്(65) എന്നിവരുടെ ബാറ്റിംഗ് മികവില്‍ സ്ട്രൈക്കേഴ്സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടിയിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചര്‍ ഹോബാര്‍ട്ടിനായി കണിശതയോടെ പന്തെറിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version