Benduckett

ബെന്‍ ഡക്കറ്റിന് അതിവേഗ അര്‍ദ്ധ ശതകം, ജയം ഇംഗ്ലണ്ടിന് തൊട്ടരികെ

167 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 112/2 എന്ന നിലയിൽ. പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് വെറും 216 റൺസില്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് കറാച്ചിയിൽ പിടിമുറുക്കിയത്. ജയത്തിനായി രണ്ട് ദിവസം അവശേഷിക്കെ 55 റൺസാണ് ഇംഗ്ലണ്ട് നേടേണ്ടത്.

38 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ ബെന്‍ ഡക്കറ്റും 41 റൺസ് നേടിയ സാക്ക് ക്രോളിയും 11.3 ഓവറിൽ 87 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. ബാറ്റിംഗ് ഓര്‍ഡറിൽ സ്ഥാനക്കയറ്റം ലഭിച്ച രെഹാന്‍ അഹമ്മദിന്റെ വിക്കറ്റും അബ്രാര്‍ അഹമ്മദ് വീഴ്ത്തിയപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 97 റൺസായിരുന്നു വന്നത്.

ബെന്‍ ഡക്കറ്റിന് കൂട്ടായി 10 റൺസ് നേടിയ ബെന്‍ സ്റ്റോക്സും ക്രീസിലുണ്ട്.

Exit mobile version