Newzealand

ആദ്യ ദിവസം 310 റൺസുമായി ബംഗ്ലാദേശ്, ഗ്ലെന്‍ ഫിലിപ്പ്സിന് നാല് വിക്കറ്റ്

ന്യൂസിലാണ്ടിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസം ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് 310 റൺസ്. 9 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. 86 റൺസ് നേടിയ ഓപ്പണര്‍ മഹമ്മുദുള്‍ ഹസന്‍ ജോയിയുടെ ബാറ്റിംഗ് മികവിലാണ് ബംഗ്ലാദേശ് ഈ സ്കോര്‍ നേടിയത്. ന്യൂസിലാണ്ടിന് വേണ്ടി ഗ്ലെന്‍ ഫിലിപ്പ്സ് 4 വിക്കറ്റും നേടി.

മോമിനുള്‍ ഹക്ക്, ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ എന്നിവര്‍ 37 റൺസ് വീതം നേടിയപ്പോള്‍ ഷഹ്ദത്ത് ഹൊസൈന്‍(24), നൂറുള്‍ ഹസന്‍(29) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.

13 റൺസുമായി ഷൊറിഫുള്‍ ഇസ്ലാമും 8 റൺസ് നേടി തൈജുള്‍ ഇസ്ലാമും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. പത്താം വിക്കറ്റിൽ ഇവര്‍ 20 റൺസ് കൂട്ടിചേര്‍ത്ത് ബംഗ്ലാദേശിനെ 300 റൺസ് കടത്തുകയായിരുന്നു. ന്യൂസിലാണ്ടിനായി ഫിലിപ്പ്സിന് പുറമെ അജാസ് പട്ടേലും കൈൽ ജാമിസണും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version