Australia

വെറും 89 റൺസില്‍ അവസാനിച്ച് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ്, പെര്‍ത്തിൽ ഓസീസ് ആധിപത്യം

പെര്‍ത്ത് ടെസ്റ്റിൽ 360 റൺസിന്റെ വിജയം നേടി ഓസ്ട്രേലിയ. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 233/5 എന്ന നിലയിൽ അവസാനിപ്പിച്ച ശേഷം 450 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാനെ വെറും 89 റൺസിനാണ് ആതിഥേയര്‍ എറിഞ്ഞിട്ടത്. മിച്ചൽ സ്റ്റാര്‍ക്കും ജോഷ് ഹാസൽവുഡും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ നഥാന്‍ ലയണിന് രണ്ട് വിക്കറ്റ് ലഭിച്ചു.

രണ്ട് വിക്കറ്റ് വീഴ്ത്തി നഥാന്‍ ലയൺ തന്റെ അഞ്ഞൂറാം ടെസ്റ്റ് വിക്കറ്റ് നേട്ടവും ഈ മത്സരത്തിൽ സ്വന്തമാക്കി. അമീര്‍ ജമാലിനെ പുറത്താക്കിയാണ് താരം ഈ നാഴികക്കല്ല് സ്വന്തമാക്കിയത്.

24 റൺസ് നേടിയ സൗദ് ഷക്കീൽ ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. രണ്ടക്ക സ്കോറിലേക്ക് ബാബര്‍ അസം(14), ഇമാം ഉള്‍ ഹക്ക്(10) എന്നിവര്‍ മാത്രമാണ് എത്തിത്. ഓസ്ട്രേലിയയിൽ തുടര്‍ച്ചയായ 15ാം മത്സരത്തിലാണ് പാക്കിസ്ഥാന്‍ തോൽവിയേറ്റ് വാങ്ങുന്നത്.

Exit mobile version