Picsart 23 09 02 00 46 52 971

ജോണി എവാൻസ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തുടരും, പുതിയ കരാർ ഒപ്പുവെച്ചു

പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം താൽക്കാലികമായി ചേർന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ജോണി എവാൻസ് ക്ലബിൽ സ്ഥിര കരാർ ഒപ്പുവെച്ചു. യുണൈറ്റഡ് എവാൻസിന് ഒരു വർഷത്തെ കരാർ ആണ് നൽകിയത്. 35കാരൻ പ്രീസീസണിൽ യുണൈറ്റഡിനായി മത്സരങ്ങൾ കളിച്ചിരുന്നു. ഇനി സ്ക്വാഡിനൊപ്പം ഈ സീസൺ അവസാനം വർസ് തുടരും

ലെസ്റ്റർ സിറ്റിയുടെ താരമായിരുന്ന എവാൻസ് ക്ലബ് റിലഗേറ്റഡ് ആയതിനാൽ ലെസ്റ്റർ വിടുകയായിരുന്നു. 34കാരനായ താരം 2018 മുതൽ ലെസ്റ്റർ സിറ്റിയിൽ ആയിരുന്നു. അതിനു മുമ്പ് വെസ്റ്റ് ബ്രോമിൽ ആയിരുന്നു.

സർ അലക്സ് ഫെർഗൂസന്റെ കാലത്ത് യുണൈറ്റഡ് ഡിഫൻസിൽ 198 മത്സരങ്ങൾ എവാൻസ് കളിച്ചിട്ടുണ്ട്. മൂന്ന് ലീഗ് കിരീടങ്ങളും കൂടാതെ ഒരു ക്ലബ് ലോകകപ്പും രണ്ട് ലീഗ് കപ്പും മൂന്ന് കമ്മ്യൂണിറ്റി ഷീൽഡും എവാൻസ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നേടിയിട്ടുണ്ട്.

Exit mobile version