Picsart 24 07 22 19 45 30 114

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലോകത്തെ ഏറ്റവും മികച്ച ക്ലബ് ആക്കി മാറ്റുന്നത് വരെ വിശ്രമം ഇല്ല – ആഷ്‌വർത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരികെ ലോകത്തെ ഏറ്റവും മികച്ച ക്ലബ് ആക്കി മാറ്റുക ആണ് ലക്ഷ്യം എന്ന് ഡയറക്ടർ ഡാൻ ആഷ്‌വർത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പുതുതായി നിയമിതനായ ഡയറക്ടർ, ഡാൻ ആഷ്‌വർത്ത്, ക്ലബ്ബിൻ്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെന്ന് വിശദീകരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിച്ചിൽ പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കുക ആണ് ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.

ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് കഴിഞ്ഞ മാസം ക്ലബ്ബിൽ ചേർന്ന ആഷ്‌വർത്ത് ക്ലബിൽ ഇതിനകം തന്നെ പോസിറ്റീവ് ആയ നീക്കങ്ങൾ ആണ് നടത്തിയത്.

“ഇത് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളിലൊന്നായി മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരുന്നു, പക്ഷേ അതല്ല ഞങ്ങളുടെ വിജയത്തിൻ്റെ അളവുകോൾ” ആഷ്വർത്ത് പറഞ്ഞു.

“പിച്ചിലെ ഏറ്റവും മികച്ച ടീമായി തിരിച്ചെത്തുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അത് ഒറ്റരാത്രികൊണ്ട് സംഭവിക്കില്ല, പക്ഷേ, ഒമർ ബെറാഡയുടെ ഒപ്പം പുതിയ നേതൃത്വം അതിനായുള്ള ശ്രമങ്ങളാണ് നടത്തുന്നത്, ഞങ്ങൾ അത് നേടുന്നതുവരെ വിശ്രമിക്കില്ല.” ആഷ്വർത്ത് പറഞ്ഞു.

ആഷ്വർത്ത് വന്നതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഭാവി വാഗ്ദാന പ്രതിഭകളായ ലെനി യോറോയുടെയും ജോഷ്വ സിർക്‌സിയുടെയും ടീമിലേക്ക് എത്തിച്ചിട്ടുണ്ട്.

Exit mobile version