Klrahul

ഏഷ്യ കപ്പിന് മുമ്പ് രാഹുലും അയ്യരും ഫിറ്റാവുന്ന കാര്യം സംശയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍

ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ ടീം പ്രഖ്യാപിക്കുവാനിരിക്കെ കെഎൽ രാഹുലും ശ്രേയസ്സ് അയ്യരും പരിക്ക് മാറി ഫിറ്റാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബര്‍ 17 വരെ നടക്കുന്ന പരമ്പരയ്ക്കുള്ള സ്ക്വാഡിലേക്ക് പരിഗണിക്കില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഈ ആഴ്ച ഇന്ത്യ ഏഷ്യ കപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഇരു താരങ്ങളും തങ്ങളുടെ പരിക്കിൽ നിന്ന് പുരോഗതി പ്രാപിച്ച് വരുന്നതായാണ് സോഷ്യൽ മീഡിയയിൽ അവര്‍ പങ്കുവയ്ക്കുന്ന വിവരമെങ്കിലും ഏഷ്യ കപ്പിന് അവര്‍ മാച്ച് ഫിറ്റാകില്ലെന്നാണ് അറിയുന്നത്.

അതേ സമയം ഇരു താരങ്ങളും ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് പരിഗണിക്കപ്പെടുമെന്നാണ് ലഭിയ്ക്കുന്ന വിവരം. സെപ്റ്റംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പര ഇരു താരങ്ങളുടെയും തിരിച്ചുവരവിന് അരങ്ങൊരുങ്ങുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

Exit mobile version