ആഷസിൽ രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് 170-2 എന്ന നിലയിൽ

jithinvarghese

Download the Fanport app now!
Appstore Badge
Google Play Badge 1

ബേർൺസിനൊപ്പം ചേർന്ന് ക്ഷമയോടെ 132 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തതുയർത്തിയ റൂട്ട് ഇംഗ്ലണ്ടിനെ ശക്തമായ നിലയിൽ എത്തിക്കുന്നതാണ് രണ്ടാം ദിനം ഉച്ചഭക്ഷണശേഷം കണ്ടത്. ഉച്ചഭക്ഷണശേഷം ആദ്യമേ തന്നെ 116 പന്തിൽ തന്റെ മൂന്നാം ആർദ്ധശതകം പൂർത്തിയാക്കി റോഡ്രി ബേർൺസ്. ആദ്യ ദിനം എന്ന പോലെ അമ്പയർമാർ മോശം തീരുമാനം എടുക്കാൻ മത്സരിച്ചപ്പോൾ സിഡിലിന്റെ പന്തിൽ റിവ്യൂയിലൂടെ തന്റെ ആയുസ്സ്‌ നീട്ടിയെടുത്തു റൂട്ട്. ഇത്തവണ ആലിം ദറിനാണ് പിഴച്ചത്. മത്സരത്തിൽ 10 തെറ്റായ തീരുമാനങ്ങൾ എടുത്ത അമ്പയർമാർ ഇരുവരും 5 വീതം തെറ്റായ തീരുമാനങ്ങൾ വിധിച്ചു.

ക്ഷമയോടെ ബാറ്റ് വീശിയ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർക്ക് വിക്കറ്റ് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നന്നായി അറിയാമായിരുന്നു. ഇതിനിടയിൽ 100 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 206 പന്തിൽ എത്തി അവർ. 110 പന്തിൽ തന്റെ 42 ആർദ്ധശതകത്തിൽ എത്തിയ റൂട്ട് ലേശം കൂടി ആക്രമിച്ച് കളിക്കാൻ തുടങ്ങി. എന്നാൽ ക്ഷമയോടെ പന്തെറിഞ്ഞ പീറ്റർ സിഡിൽ തന്റെ തന്നെ പന്തിൽ ഒരു ഉജ്ജ്വല ക്യാച്ചിലൂടെ 57 റൺസെടുത്ത റൂട്ടിനെ മടക്കിയപ്പോൾ ഓസ്‌ട്രേലിയക്ക് ശ്വാസം തിരിച്ച് കിട്ടി. 132 റൺസിന്റെ കൂട്ടുകെട്ട് ആണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർ രണ്ടാം വിക്കറ്റിൽ കുറിച്ചത്. ചായക്ക് പിരിയുമ്പോൾ 56 ഓവറിൽ 170-2 എന്ന നിലയിൽ ആണ് ഇംഗ്ലണ്ട്. 82 റൺസെടുത്ത ബേർൺസിനൊപ്പം 9 റൺസുമായി ഡെൻലിയാണ് ക്രീസിൽ. ഇംഗ്ലീഷ് ബാറ്റിങിനെ പിടിച്ച് കെട്ടാനുള്ള ശ്രമം ആവും ഓസ്‌ട്രേലിയൻ ബോളർമാർ ചായക്ക് ശേഷം നടത്തുക.