ബംഗ്ലാദേശ് 382 റൺസിന് ഓള്‍ഔട്ട്, അഫ്ഗാനിസ്ഥാന് 3 വിക്കറ്റ് നഷ്ടം

Sports Correspondent

Updated on:

Afgban
Download the Fanport app now!
Appstore Badge
Google Play Badge 1

ധാക്ക ടെസ്റ്റിൽ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. 382 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് ലഞ്ചിന് മുമ്പ് 10.4 ഓവറിൽ തന്നെ 3 വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. ടീം 35 റൺസാണ് നേടിയത്. എബോദത്ത് ഹൊസൈന്‍ രണ്ടും ഷൊറിഫുള്‍ ഇസ്ലാം ഒരു വിക്കറ്റുമാണ് നേടിയത്.

നേരത്തെ നിജാത് മസൂദ് നേടിയ അഞ്ച് വിക്കറ്റാണ് അഫ്ഗാനിസ്ഥാനെ 382 റൺസിന് ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിപ്പിക്കുവാന്‍ സഹായിച്ചത്.