ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍

ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്റെ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള 18 അംഗ സംഘത്തിനെയാണ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ടി20 ലീഗിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ഏകദിനത്തിൽ കളിച്ചിട്ടില്ലാതത് ഇടം കൈയ്യന്‍ റിസ്റ്റ് സ്പിന്നര്‍ നൂര്‍ അഹമ്മദിനെയും ടീമിൽ അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നവംബര്‍ 25, 27, 30 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളെല്ലാം ശ്രീലങ്കയിലെ പല്ലേകെല്ലേ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക.

അഫ്ഗാനിസ്ഥാന്‍: Hashmatullah Shahidi (capt), Rahmat Shah (vice-capt), Rahmanullah Gurbaz (wk), Azmatullah Omarzai, Fareed Ahmad, Fazalhaq Farooqi, Gulbadin Naib, Ibrahim Zadran, Ikram Alikhil (wk), Mohammad Nabi, Mujeeb Ur Rahman, Najibullah Zadran, Noor Ahmad, Rashid Khan, Riaz Hassan, Shahidullah Kamal, Yamin Ahmadzai, Zia-ur-Rehman