Celestial TrophyCricketFeatured

മുത്തൂറ്റ് മൈക്രോഫിന് തകർപ്പൻ വിജയം

Muthootmicrofin

തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ആദ്യ മത്സരത്തിൽ കൊട്ടാരക്കര പ്രതിഭ ക്രിക്കറ്റ് ക്ലബ്ബിനെ 76 റൺസിന് പരാജയപ്പെടുത്തി എറണാകുളം മുത്തൂറ്റ് മൈക്രോഫിൻ ചാമ്പ്യൻസ് റൗണ്ടിൽ വിജയത്തോടെ തുടക്കം കുറിച്ചു.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുത്തൂറ്റിനായി അനുജ് ജ്യോതിൻ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. 48 പന്തുകളിൽ നിന്ന് 6 ഫോറുകളും ഒരു സിക്സറുമടക്കം 51 റൺസാണ് അനുജ് നേടിയത്. ആർ. ഹരികൃഷ്ണൻ (36), ആനന്ദു സുനിൽ (32) എന്നിവരും ബാറ്റിംഗിൽ മികച്ച പിന്തുണ നൽകി.

പ്രതിഭയ്ക്കായി എൻ.എം. ഷറഫുദ്ദീൻ 5 ഓവറിൽ 30 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പോരാട്ടം നടത്തി. റിഹാൻ അലി 2 വിക്കറ്റും നേടി.

201 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പ്രതിഭയ്ക്ക് മുത്തൂറ്റിന്റെ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അക്ഷയ് മനോഹർ (36), റിഹാൻ അലി (20) എന്നിവർ മാത്രമാണ് അൽപ്പമെങ്കിലും ചെറുത്തുനിന്നത്. 22.2 ഓവറിൽ 124 റൺസിന് ടീം പുറത്തായി.

Muthootpotm

ബൗളിംഗിൽ ബാലു ബാബുവും (2.2 ഓവറിൽ 12 റൺസിന് 3 വിക്കറ്റ്), എം.യു. ഹരികൃഷ്ണനും (6 ഓവറിൽ 33 റൺസിന് 3 വിക്കറ്റ്) ചേർന്നാണ് പ്രതിഭയുടെ തകർച്ച പൂർത്തിയാക്കിയത്. ഇബ്നുൽ അഫ്താബ് 2 വിക്കറ്റും സ്വന്തമാക്കി.
മാൻ ഓഫ് ദി മാച്ച്: അനുജ് ജ്യോതിൻ (മുത്തൂറ്റ് മൈക്രോഫിൻ)

മുത്തൂറ്റ് മൈക്രോഫിൻ, എറണാകുളം: 30 ഓവറിൽ 200/9
പ്രതിഭ ക്രിക്കറ്റ് ക്ലബ്ബ്, കൊട്ടാരക്കര: 22.2 ഓവറിൽ 124 (ഓൾ ഔട്ട്)