ഡിഫൻഡർ മുന്നിലുണ്ടായിട്ടും സാക ഓഫ്‌സൈഡ് ആയതെങ്ങനെ???

അപൂർവങ്ങളിൽ അപൂർവം എന്നതിന് ഇതിലും വലിയ ഉദാഹരണങ്ങൾ കിട്ടാൻ പാടാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ഞായറാഴ്ച ആഴ്സെണലിന്റെ ഹോം മാച്ച് തുടങ്ങി ഏഴാം മിനിറ്റിൽ യുവതാരം ബുകായോ സാക വാറ്റ്ഫോർഡ് വലയിൽ പന്തെത്തിച്ച് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഘോഷങ്ങൾക്ക് തിരി കൊളുത്തുന്നു. ഇളകി മറിഞ്ഞ ആരാധകരെയും ടീമിനെയും അത്ഭുപ്പെടുത്തിക്കൊണ്ട് VAR ആ ഗോൾ നിഷേധിക്കുന്നു. ഗോൾ ലൈനിനടുത്ത് ഡിഫെൻഡ് ചെയ്യാൻ ശ്രമിച്ച വാറ്റ്ഫോർഡ് കളിക്കാരന്റെ പുറകിലായിരുന്നു എല്ലായ്പ്പോഴും സാക. എന്നിട്ടും എന്തേ ഓഫ്‌സൈഡ്? VAR ന് തെറ്റ് പറ്റിയോ? അതോ ഇത് ശരിയായ തീരുമാനം തന്നെയോ? എന്താണിവിടെ സംഭവിച്ചത്?

“സഹതാരങ്ങൾ പന്ത് പാസ് ചെയ്യുന്ന സമയത്ത് പന്ത് സ്വീകരിക്കുന്ന കളിക്കാരനും ഗോൾ ലൈനിനുമിടയിൽ ഡിഫെൻഡ് ചെയ്യുന്ന ടീമിന്റെ 2 താരങ്ങളെങ്കിലും ഇല്ലെങ്കിൽ അയാൾ ഓഫ്സൈഡാണ് ” – ഇതാണ് ഫുട്ബാൾ നിയമത്തിൽ പറയുന്നത്.
കൺഫ്യൂഷനായോ? നമ്മളെപ്പോഴും ലാസ്റ്റ് ഡിഫെൻഡറിന്റെ പുറകിലാണോ എന്നെ നോക്കാറുള്ളൂ അല്ലേ?

ശരിയാണ്, VAR പോലും ലാസ്റ്റ് ഡിഫെൻഡറിനെ വെച്ച് ലൈൻ വരച്ചു നോക്കുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്. പക്ഷേ, അപ്പോഴൊക്കെ ഡിഫെൻഡറിന്റെയും പിറകിൽ ഗോളി ഉണ്ടാകാറുണ്ട്. അപ്പോൾ പന്തിനു മുന്നിൽ മൊത്തം 2 എതിർ കളിക്കാർ ആയി. സാകയുടെ കാര്യത്തിൽ ഇവിടെ മുന്നോട്ട് കയറി വന്ന വാറ്റ്ഫോർഡ് ഗോളി ബെൻ ഫോസ്റ്ററിനെയും കടന്നാണ് സാക നിൽക്കുന്നത്. ഒബാമയാങ് പാസ് ചെയ്യുന്ന നേരത്ത് സാകക്കും ഗോൾ ലൈനിനുമിടയിൽ ഒരു വാറ്റ്ഫോർഡ് താരം മാത്രമേയുള്ളൂ, അതിനാൽ സാക ഓഫ്‌സൈഡ് ആണ്, VAR തീരുമാനം വളരെ വളരെ ശരിയാണ്.

പ്രീമിയർ ലീഗ് : പോയ വാരം

ഓൾഡ് ട്രാഫോൾഡിലെ ഒരു ലീഗ് വിജയത്തിനായുള്ള 14 വർഷം നീണ്ട ഗണ്ണേഴ്സിന്റെ കാത്തിരിപ്പ് അവസാനിച്ചു. ഹോം ഗ്രൗണ്ടിൽ മോശം ഫോം തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോഗ്ബ 69ആം മിനിറ്റിൽ ഹെക്ടർ ബെല്ലറിനെ ഫൗൾചെയ്തതിനു ലഭിച്ച പെനാൽറ്റിയിൽ നിന്ന് ക്യാപ്റ്റൻ ഒബമയാങാണ് മത്സരത്തിലെഏക ഗോൾ നേടിയത്. ഗോൾ ഒന്നേ നേടിയുള്ളുവെങ്കിലും മത്സരത്തിന്റെ സിംഹഭാഗവും നിയന്ത്രിച്ച്‌ റെഡ് ഡെവിൾസിനെ തീർത്തും നിരായുധരാക്കിയ പ്രകടനമായിരുന്നു ഗണ്ണേഴ്സിന്റേത്. തോമസ് പാർടിയും മുഹമ്മദ് എൽനേനിയും മധ്യനിരയിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ ഒത്തൊരുമിച്ചുള്ള പ്രെസ്സിങ്ങിലൂടെ മുന്നേറ്റനിര മാഞ്ചെസ്റ്ററിനു ബോൾപ്രോഗ്രഷൻ ദുഷ്കരമാക്കിത്തീർത്തു. ചാംപ്യൻസ്‌ലീഗിൽ ലെയ്പ്‌സിഗിനെ തകർത്തെറിഞ്ഞെത്തിയ റാഷ്‌ഫോർഡും സംഘവും അപകടകരമായ മുന്നേറ്റങ്ങൾ മെനയുന്നതിൽ അമ്പേ പരാജയപ്പെട്ടു. ഗോൾ വഴങ്ങിയ ശേഷം സോൾഷ്യർ,കവാനിയെയും വാൻഡബീക്കിനെയും ഇറക്കി ആക്രമണത്തിന് മൂർച്ച കൂട്ടാൻ നോക്കിയെങ്കിലും പീരങ്കിപ്പട വലിയ പ്രയാസമില്ലാതെ പിടിച്ചു നിന്നു. 6മത്സരങ്ങളിൽ നിന്നും 7 പോയിന്റ് മാത്രംനേടി മാഞ്ചസ്റ്റർ ചരിത്രത്തിലെ തങ്ങളുടെമോശം തുടക്കങ്ങളിലൊന്നുമായി പട്ടികയിൽ 15 ആം സ്ഥാനത്തേക്ക് വീണു. (മാഞ്ചസ്റ്റർ യുനൈറ്റഡ് 0 : ആഴ്‌സനൽ 1)

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിന്നിലാകുക – ഇടവേളക്ക് തൊട്ടുമുൻപ് സമനില കണ്ടെത്തുക – ലീഡെടുത്ത ഗോൾ ആഘോഷം VAR ലൂടെ ഇല്ലാതാകുക-തൊട്ടു പുറകെ ഡീഗോ ജോട്ടയിലൂടെ വിജയ ഗോൾ നേടുക, തുടർച്ചയായ രണ്ടാംമത്സരത്തിലും ലിവർപൂളിന്റെ കളിയുടെ സംഗ്രഹം ഒന്നു തന്നെ. പാബ്ലോ ഫെർണൈസിലൂടെ മുന്നിലെത്തിയ വെസ്റ്റ്ഹാമിനെതിരെ പെനാൽറ്റിയിൽ നിന്ന്സലാ റെഡ്സിനെ ഒപ്പമെത്തിച്ചു. കളി സമനിലയിലേക്കെന്നു തോന്നിച്ചഘട്ടത്തിൽ 85 ആം മിനിറ്റിലായിരുന്നു പകരക്കാരൻ ജോട്ടയുടെ ഗോൾ. തുടർച്ചയായ 3 ആം മത്സരത്തിലും ഗോൾനേടിയ മുൻ വോൾവ്സ് താരം താൻ വിചാരിച്ചതിനേക്കാൾ മികച്ച കളിക്കാരനാണെന്നായിരുന്നു ലിവർപൂൾമാനേജർ ക്ളോപ്പിൻറെ പ്രതികരണം. ജയത്തോടെ നിലവിലെ ജേതാക്കൾ 16 പോയിന്റുമായി ടേബിളിൽ മുന്നിലെത്തി. (ലിവർപൂൾ 2 : 1 വെസ്റ്റ്ഹാംയുണൈറ്റഡ്‌ )

ഉയർന്ന തുക നൽകിസ്വന്തമാക്കിയ പുത്തൻ താരങ്ങളെല്ലാംആദ്യമായി ഒന്നിച്ചണിനിരന്നഅവസരത്തിൽ ബേൺലിയെമറുപടിയില്ലാത്ത 3 ഗോളുകൾക്ക് തകര്ത്ത്ചെൽസി പണമൊഴുക്കിയത്വെറുതെയല്ലെന്ന് തെളിയിച്ചു. ആദ്യ ഗോൾനേടുകയും വെർണറുടെ മൂന്നാം ഗോളിന്വഴിയൊരുക്കുകയും ചെയ്ത ഹാകിംസീയെച് പ്രീമിയർ ലീഗുമായി ഇണങ്ങൽതനിക്ക് നിസ്സാരമാണെന്നുതോന്നിച്ചു.കോർണറിനു തലവെച്ച്ഡിഫൻഡർ സുമയാണ് മറ്റൊരു ഗോൾനേടിയത്. താളം കണ്ടെത്തിയ ആക്രമണനിരയും തുടർച്ചയായ നാലാം മത്സരവുംഗോൾ വഴങ്ങാതെ പൂർത്തിയാക്കിയപ്രതിരോധവും മാനേജർ ലാംപാർഡിന്നൽകുന്ന സമാധാനം ചില്ലറയല്ല.ചെൽസിഏഴാം സ്ഥാനത്തേക്ക് കയറി വന്നപ്പോൾപരാജയം സീൻ ഡിഷെയുടെ ടീമിനെപട്ടികയിലെ ഏറ്റവും താഴത്തെപടിയിലേക്ക് താഴ്ത്തി. (ബേൺലി 0 : 3ചെൽസി )

ഷെഫീൽഡ് യുണൈറ്റഡ് ഗോൾകീപ്പർ ആരൺ റാംസ്‌ഡൈലിന്റെ തകർപ്പൻ പ്രകടനത്തിനിടയിലും അവരുടെമുൻ താരം കൈൽ വാക്കറിന്റെ ഒറ്റഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റിവിജയവഴിയിൽ തിരിച്ചെത്തി.തരംതാഴ്ത്തപ്പെട്ട ബോൺമൗത്തിൽനിന്നെത്തിയ റാംസ്‌ഡൈൽമാഞ്ചെസ്റ്ററിലേക്ക് മടങ്ങിയ ഡീൻഹെൻഡേഴ്‌സണ് ഒത്ത പകരക്കാരൻതന്നെയാണ് താനെന്നു തെളിയിക്കുന്നപ്രകടനമാണ് കാഴ്ച വെച്ചത്,ഗോളാകുമായിരുന്ന അര ഡസനോളംഅവസരങ്ങൾ അദ്ദേഹം നിഷ്പ്രഭമാക്കി.മറു വശത്തു സിറ്റി കീപ്പർ എഡ്‌ഴ്സണ്ഇതൊരു വിശ്രമദിവസമായിരുന്നു. അത്രഅപകടകരമല്ലാത്ത ഒരേയൊരു ഷോട്ട്മാത്രമേ അദ്ദേഹത്തിന് നേരിടേണ്ടിവന്നുള്ളൂ.ജയത്തോടെ സിറ്റിസൺസ്ടേബിളിൽ മുകൾ പകുതിയിലേക്ക്കയറി.പത്താം സ്ഥാനത്താണെങ്കിലും ഒരുമത്സരം കുറച്ച് കളിച്ച അവർ ലിവർപൂളിന്റെ5  പോയിന്റ് മാത്രം പുറകിലാണ്. (ഷെഫീൽഡ് യുണൈറ്റഡ് 0 : 1 മാഞ്ചസ്റ്റർസിറ്റി )

റയൽ മാഡ്രിഡിലെ വനവാസംകഴിഞ്ഞു തന്റെ പ്രിയ തട്ടകത്തിൽതിരിച്ചെത്തിയ ഗാരെത് ബെയ്ൽ തന്റെരണ്ടാം വരവിലെ ആദ്യ ഗോൾ നേടിടോട്ടനത്തിനു വിലപ്പെട്ട 3 പോയിന്റ്സമ്മാനിച്ചു. ഹാരി കെയ്‌നിന്റെപെനാൽറ്റിയിലൂടെ പത്താം മിനിറ്റിൽസ്‌പർസ് നേടിയ മുൻതൂക്കം ബ്രൈട്ടന്റെയുവ വിങ്ബാക്ക് താരിഖ് ലാംപ്റ്റി രണ്ടാംപകുതിയുടെ തുടക്കത്തിൽഇല്ലാതാക്കിയിരുന്നു. സമനിലപ്പൂട്ടുപൊളിക്കാനുള്ള വജ്രായുധമായിഅവസാന 20 മിനിറ്റുകൾക്ക് മൊറീഞ്ഞോഇറക്കി വിട്ട ബെയ്ൽ 3 മിനിറ്റിനകംവിശ്വാസം കാത്തു, റയലിൽ നിന്ന് തന്നെവന്ന ലെഫ്ട്ബാക് സെർജിയോറെഗുലിയന്റെ ക്രോസിൽ നിന്ന്ഹെഡ്ഡറിലൂടെയായിരുന്നു ഗോൾ. അതിനുതൊട്ട് മുൻപ് ബെയ്ൽ മരിച്ചു നൽകിയ ഒരുമികച്ച അവസരം ഹാരി കെയ്ൻപാഴാക്കിയിരുന്നു.( ടോട്ടനം 2 : 1 ബ്രൈടൺ)

ജെയ്മി വാർഡി ഉടനീളം ജ്വലിച്ചുനിന്ന കളിയിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ലീഡ്സിനെ തുരത്തി ലെസ്റ്റർടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ദുർബലമായ ഒരു ബാക്ക്പാസ്പിടിച്ചെടുത്തു വാർഡി നൽകിയ പന്ത്തട്ടിയിട്ട് ഹാർവി ബാൻസ് ഫോക്സിനെമുന്നിലെത്തിച്ചു. വാർഡിയുടെ ഡൈവിംഗ്ഹെഡർ കീപ്പർ സേവ് ചെയ്ത റീബൗണ്ടിൽനിന്ന് ടീലിമെൻസ് വൈകാതെ രണ്ടാംഗോളും കണ്ടെത്തി. രണ്ടാം പകുതിയുടെതുടക്കത്തിൽ ഡാലസ് ഗോൾ മുഖത്തേക്ക് നൽകിയ ക്രോസ്സ് ഉയർന്നു ചാടിയതലകളും ഗോൾ കീപ്പറെയും കടന്നുവലയിൽ അവസാനിച്ചപ്പോൾ കിട്ടിയ ഊർജവുമായി ലീഡ്‌സ് സമനിലഗോളിനായി കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിൽ ചെങ്കിസ് അണ്ടറുടെ പാസിൽ നിന്ന് വാർഡി തന്റെ സ്വന്തം പേരിൽ ഒരു ഗോളും കണ്ടെത്തി,ഇഞ്ചുറി ടൈമിൽ കിട്ടിയ പെനാൽറ്റിലക്ഷ്യത്തിലെത്തിച്ചു ടീലിമെൻസ്ലീഡ്‌സിന്റെ പതനം പൂർത്തിയാക്കി.(ലീഡ്സ് യുണൈറ്റഡ്‌ 1 : 4 ലെസ്റ്റർ സിറ്റി)

2 കിടിലൻ ഫ്രീകിക്ക് ഗോളുകളുംഒരു അസിസ്റ്റുമായി തന്റെ പിറന്നാൾആഘോഷമാക്കിയ ക്യാപ്റ്റൻ  ജെയിംസ് വാർഡ് പ്രൗസ് സൗത്താംപ്ടണ് ആസ്റ്റൺവില്ലക്കെതിരെ വിജയം നേടിക്കൊടുത്തു. ഇടവേളക്ക് 3-0 ന് മുന്നിട്ടുനിന്ന സൗത്താംപ്ടൺ ഡാനി ഇങ്‌സിലൂടെ ലീഡുയർത്തിയ ശേഷം ഉണർന്നു കളിച്ചവില്ല 3 ഗോളുകൾ തിരിച്ചടിച്ചെങ്കിലുംസമനില ഗോളിനുള്ള സമയംബാക്കിയില്ലായിരുന്നു. ഓരോ ഗോളും അസിസ്റ്റും മൂന്നാം ഗോളിന് കാരണമായ പെനാൽറ്റിയും നേടിയ വില്ല ക്യാപ്റ്റൻജാക്ക് ഗ്രീലിഷ് നിറഞ്ഞു നിന്നെങ്കിലുംഅനിവാര്യമായ പരാജയം ഒഴിവാക്കാനായില്ല ( ആസ്റ്റൺ വില്ല 3 : 4സൗത്താംപ്ടൺ )

മറ്റു മത്സരങ്ങളിൽ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് ക്രിസ്റ്റൽപാലസിനെ തോൽപിച്ച വോൾവ്സ് ആറാം സ്ഥാനത്തേക്ക് കയറിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളിന് ന്യൂ കാസിലിനോട്‌ പരാജയപ്പെട്ട എവെർട്ടനു മോശം സമയം തുടരുന്നു. ആദ്യ നാല് മത്സരങ്ങളും ജയിച്ച സ്വപ്നതുല്യമായതുടക്കത്തിന് ശേഷം 3 കളികളിൽ നിന്ന് 1പോയിന്റ് മാത്രമാണ് ടോഫീസിനു നേടാനായത്. താഴെ തട്ടിലെ പോരാട്ടത്തിൽ മറുപടിയില്ലാത്ത 2 ഗോളിന് വെസ്റ്റ്ബ്രോമിനെ മറികടന്ന ഫുൾഹാം തരംതാഴ്ത്തൽ സ്ഥാനങ്ങളിൽ നിന്ന് മുകളിലേക്ക് കയറി. ഇത് വരെ ഒരു വിജയംപോലും കണ്ടെത്താൻ വെസ്റ്റ്ബ്രോമും ഷെഫീൽഡും ബേൺലിയും ഡെയിഞ്ചർ സോണിൽ തുടരുന്നു.

സൗദിയും ന്യൂകാസിലും അനേകായിരം നൂലാമാലകളും

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിയന്ത്രണത്തിലുള്ള സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസ്റ്റിൽ യുണൈറ്റഡ്നെ വാങ്ങുന്നതാണ് ലോക്ക് ഡൌൺ കാലത്തെ ബിഗ് ന്യൂസ്. 300 മില്യൺ പൗണ്ടിന്റെ (ഏകദേശം 2855 കോടി രൂപ) ഏറ്റെടുക്കൽ അവസാന ഘട്ടത്തിൽ എത്തി നിൽക്കെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് പേരുകേട്ട സൗദി ഗവർമെന്റിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഗൂഢ നീക്കം എന്നാരോപിച്ചു ഇതിനെതിരെ പ്രതിഷേധങ്ങളും ശക്തമാകുന്നുണ്ട്.

കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും സ്ത്രീ സ്വാതന്ത്ര്യ നിഷേധങ്ങൾക്കും കുപ്രസിദ്ധിയാര്ജിച്ച സൗദി ഭരണകർത്താക്കളെ ലോകം മുഴുവൻ ഉറ്റു നോക്കുന്ന, ബ്രിട്ടീഷ് അഭിമാനത്തിന്റെ പ്രതീകമായ പ്രീമിയർ ലീഗിന്റെ ഭാഗമാക്കുന്നതിനെതിരെ വിവിധ തലങ്ങളിൽ നിന്നുയരുന്ന മുറുമുറുപ്പുകൾ കൊറോണയുടെ പശ്ചാത്തലത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്ന നിരീക്ഷണവും ഉണ്ട്. മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷണൽ ഈ നീക്കം തടയാനാവശ്യപ്പെട്ടു ഔദ്യോഗികമായി തന്നെ പ്രീമിയർ ലീഗിനെ സമീപിച്ചിരുന്നു. ന്യൂ കാസ്റ്റിൽ സ്റ്റാഫിനും ഫാൻസിനും അഭിസംബോധന ചെയ്ത ഒരു കത്തിലൂടെ സൗദിയുടെ കുറ്റ കൃത്യങ്ങൾ എണ്ണിയെണ്ണിപ്പറയുകയും എതിരെ ശബ്ദമുയർത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു അവർ.

തുർക്കിയിലെ സൗദി എംബസിയിൽ വെച്ച് കൊല്ലപ്പെട്ട ജേര്ണലിസ്റ് ജമാൽ കഷോഗിയുടെ പ്രതിശ്രുതവധു ഈ ഏറ്റെടുക്കൽ പ്രീമിയർ ലീഗിനെ കളങ്കപ്പെടുത്തുകയും ഗുരുതര കുറ്റകൃത്യങ്ങൾ മൂടി വെക്കുന്നതിൽ സൗദിയുടെ കൂട്ടുപ്രതികളാക്കുകയും ചെയ്യും എന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി. മറ്റൊരു പ്രധാന നീക്കമുണ്ടായത് പ്രീമിയർ ലീഗിന്റെ മിഡിലീസ്റ്-ഉത്തര ആഫ്രിക്കൻ സംപ്രേഷണാവകാശികളായ beIn സ്പോർട്സിന്റെ ഭാഗത്തു നിന്നാണ്. PSG ചെയര്മാൻ നാസ്സർ അൽഖലൈഫിയുടെ ഉടമസ്ഥതിയിലുള്ള ഖത്തർ ആസ്ഥാനമായ beIn തങ്ങളുടെ ഉപഗ്രഹ സിഗ്നൽ മോഷ്ടിച്ച് സംപ്രേഷണം ചെയ്യുന്നതിനെതിരെ സൗദി കമ്പനി beOutQ നെതിരെ ദീർഘനാളായി നിയമയുദ്ധത്തിലാണ്. സൗദി-ഖത്തർ രാഷ്ട്രീയ അസ്വാരസ്യങ്ങൾ കാരണം beOutQ നെതിരെ സൗദി കണ്ണടക്കുന്നു അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് വസ്തുത. ഇക്കാരണം കൊണ്ട് തന്നെ സൗദിയെ പൈറസി വാച്ച് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഈ ഫെബ്രുവരിയിൽ പ്രീമിയർ ലീഗ് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. beOutQ സ്പോർട്സും അവരെ പിന്തുണക്കുന്നവരും നിങ്ങൾക്ക് ഭീമമായ വരുമാന നഷ്ടത്തിന് കാരണമായിട്ടുണ്ട് ഭാവിയിലും നിങ്ങളുടെ വരുമാനത്തിൽ അവർ കൈ കടത്തുമെന്ന് beIn എല്ലാ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കും കത്തയച്ചിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും വില്പനയിൽ ഇടപെടാൻ ബ്രിട്ടീഷ് ഗവർമെന്റോ ബന്ധപ്പെട്ടവരോ തയ്യാറായിട്ടില്ല. വില്പനയുടെ ഭാഗമായി തിരിച്ചു കൊടുക്കേണ്ടാത്ത അഡ്വാൻസ് 17 മില്യൺ നിലവിലെ ഉടമ മൈക്ക് ആഷ്ലി കൈപറ്റിക്കഴിഞ്ഞു. പ്രീമിയർ ലീഗിന്റെ ഭാഗത്തു നിന്നുള്ള നിർദിഷ്ട ഉടമകളുടെ സാമ്പത്തിക ഭദ്രതാ പരിശോധന മാത്രമാണ് അവസാന കടമ്പ. ഏറ്റെടുക്കാനും ശേഷമുള്ള നടത്തിപ്പിനുമുള്ള സാമ്പത്തിക ശേഷിയുണ്ടോന്നുള്ള ഈ ടെസ്റ്റ് സൗദി ഉടമകളുടെ കാര്യത്തിൽ വെറും ചടങ്ങ് മാത്രമാണ്.

വില്പന പ്രാവർത്തികമാകുന്നതോടെ റഷ്യൻ പണം ചെൽസിയിലും അബുദാബി പണം മാഞ്ചസ്റ്റർ സിറ്റിയിലും വരുത്തിയ തരത്തിലുള്ള മാറ്റം ന്യൂകാസിലിലും ആരാധകർ പ്രതീക്ഷിക്കുന്നു. ലോകത്തെ മുൻനിര താരങ്ങൾ വരും സീസണുകളിൽ കറുപ്പും വെളുപ്പും അണിഞ്ഞു മാഗ്പൈസിനായി അണിനിരന്നാൽ അത്ഭുദപ്പെടാനില്ല. മാഞ്ചെസ്റ്റെർ സിറ്റിക്കും ഖത്തർ നിക്ഷേപത്തിലൂടെ PSG ക്കും ശേഷം ഗൾഫ് എണ്ണപ്പണത്തിന്റെ യൂറോപ്പ്യൻ ഫുട്ബാളിലേക്കുള്ള മാസ്സ് എൻട്രിയാകും ഇത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ പ്രീമിയർ ലീഗിലെ പ്രബല ശക്തികളായിരുന്ന ന്യൂ കാസിലിനു പ്രതാപകാലത്തിന്റെ തിരിച്ചു വരവും

Exit mobile version