ദക്ഷിണാഫ്രിക്കൻ ലോകകപ്പ് ടീം പ്രഖ്യാപിച്ചു; സ്റ്റബ്സും റിക്കൽട്ടണും പുറത്ത്!

Rishad

Aiden Markram ദക്ഷിണാഫ്രിക്ക

2026 ടി20 ലോകകപ്പിനുള്ള 15 അംഗ ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ആരാധകരെ ഞെട്ടിച്ചുകൊണ്ട് വെടിക്കെട്ട് താരം ട്രിസ്റ്റൻ സ്റ്റബ്സിനെയും ഓപ്പണർ റയാൻ റിക്കൽട്ടണെയും ടീമിൽ നിന്നും ഒഴിവാക്കി. എയ്ഡൻ മർക്രം നയിക്കുന്ന ടീമിൽ യുവതാരങ്ങളായ ഡെവാൾഡ് ബ്രെവിസ്, ക്വേന മഫാക്ക എന്നിവർ ഇടംപിടിച്ചതാണ് പ്രധാന ആകർഷണം.

1000617712

ഐപിഎല്ലിലും ആഭ്യന്തര ലീഗുകളിലും മികച്ച ഫോമിലുള്ള സ്റ്റബ്സിനെ ഒഴിവാക്കിയ സെലക്ടർമാരുടെ തീരുമാനം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ഒരു ടീമിനെ നയിക്കാൻ കെൽപ്പുള്ള താരം ദേശീയ ടീമിന് പുറത്തായത് ആരാധകരെയും അമ്പരപ്പിച്ചു.

ദക്ഷിണാഫ്രിക്കൻ സ്ക്വാഡ്: എയ്ഡൻ മാർക്രം (C), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, ക്വിന്റൺ ഡി കോക്, ടോണി ഡി സോർസി, ഡൊണോവൻ ഫെരേര, മാർക്കോ യാൻസൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ക്വേന മഫാക്ക, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർക്കിയ, കഗീസോ റബാഡ, ജേസൺ സ്മിത്ത്.