പവൻ കുമാർ ഇനി ജംഷദ്പൂരിന്റെ വലകാക്കും

Newsroom

പഞ്ചാബ് ഗോൾകീപ്പർ പവൻ കുമാർ ഇനി ജംഷദ്പൂരിന്റെ വല കാക്കും. മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായ പവൻ കുമാറുമായി ജംഷദ്പൂർ എഫ് സി കരാറിൽ എത്തി. അടുത്ത സീസൺ മുതൽ താരം ജംഷദ്പൂരിനു വേണ്ടിയാകും കളിക്കുക. നീക്കം വരും ആഴ്ചയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.

അവസാന രണ്ടു സീസണിൽ നോർത്ത് ഈസ്റ്റിൽ കളിച്ച പവൻ കുമാറിന് വളരെ കുറവ് മത്സരത്തിൽ മാത്രമേ അവസരം ലഭിച്ചുള്ളൂ. നോർത്ത് ഈസ്റ്റിനു മുമ്പ് രണ്ടു സീസണിൽ ചെന്നൈയിനിൽ ആയിരുന്നു പവൻ കുമാർ കളിച്ചിരുന്നത്. മുമ്പ് ബെംഗളൂരു എഫ് സിയിലും മോഹൻ ബഗാനിലും പവൻ കളിച്ചിട്ടുണ്ട്.