എറിഞ്ഞിട്ട് വെസ്റ്റ് ഇൻഡീസ്, ഇന്ത്യ 297 ന് പുറത്ത്

jithinvarghese

ആന്റിഗ്വയില്‍ വിന്‍ഡീസിനെതിരെ 297 റൺസ് അടിച്ച് ഇന്ത്യ. ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യ 297 റൺസിന് ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചു. നാല് വിക്കറ്റുമായി കെമർ റോച്ചും മൂന്ന് വിക്കറ്റുമായി ഷാനൻ ഗബ്രിയേലുമാണ് ഇന്ത്യൻ ഇന്നിംഗ്സിന് കടിഞ്ഞാണിട്ടത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടിയ ഇന്ത്യയെ 297 ൽ ഒതുക്കാൻ വെസ്റ്റ് ഇൻഡീസിനായി. ഇപ്പോൾ ലഞ്ച് ബ്രേക്ക് എടുത്തീരിക്കുകയാണ്.

ഇന്ത്യയുടെ ടോപ്പ് ഓർഡർ തകർന്നടിഞ്ഞ മത്സരത്തിൽ പൊരുതിയത് അജിങ്ക്യ രഹാനെയാണ്. ഒരു ഘട്ടത്തില്‍ 25/3 എന്ന നിലയിലായിരുന്നു ഇന്ത്യ. രഹാനെക്കൊപ്പം ലോകേഷ് രാഹുല്‍, ഹനുമ വിഹാരി, ജഡേജ എന്നിവരാണ് ഇന്ത്യയുടെ സ്കോർ 297 ആയെങ്കിലും ഉയർത്തിയത്. 81 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയ്ക്കാപ്പം ലോകേഷ് രാഹുല്‍(44), ഹനുമ വിഹാരി(32) ജഡേജ (58) എന്നിവർ ഇന്ത്യക്ക് വേണ്ടി പൊരുതി. റിഷ്ഭ് പന്ത് 24 റൺസും ഇഷാന്ത് ശർമ്മ 19 റൺസും നേടി.