റഷ്യൻ ക്ലബ്ബുകൾക്ക് പുറമേ റിബറിയെ റാഞ്ചാൻ ഫിയോരെന്റീനയും

jithinvarghese

ബയേണ്‍ വിട്ട ഇതിഹാസ താരം ഫ്രാങ്ക് റിബറിക്ക് വേണ്ടി യൂറോപ്യൻ ക്ലബ്ബുകളുടെ പോരാട്ടം. ആദ്യം റിബറി റഷ്യയിലേക്ക് പറക്കുമെന്ന് സൂചനകൾ ലഭിച്ചിരുന്നു. റഷ്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ സ്പാർട്ടക് മോസ്കോയും ഡൈനാമോ മോസ്കോയും റിബറിയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇറ്റാലിയൻ ക്ലബ്ബായ ഫിയോറെന്റീന രംഗത്ത് വന്നത്. 12 വര്‍ഷത്തെ ഐതിഹാസികമായ സ്പെല്ലിന് ശേഷം ഈ വര്‍ഷം റിബറി ബയേണ്‍ മ്യൂണിക്ക് വിട്ടിരുന്നു.

423 മത്സരങ്ങളില്‍ ബയേണിന് വേണ്ടി ബൂട്ടണിഞ്ഞ റിബറി ക്ലബ്ബിന് വേണ്ടി 22 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ബയേണില്‍ നിന്ന് വിടവാങ്ങിയ ശേഷം സൗദിയിലെ അല്‍ നാസര്‍ എഫ്സി റിബറിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നു. പിന്നീട് PSV ഐന്തോവനുമായും 36കാരനായ വിങ്ങര്‍ ചര്‍ച്ച നടത്തിയിരുന്നു‌. ഇതിനെല്ലാം ശേഷമാണ് റഷ്യൻ ക്ലബ്ബുകളും ഫിയോരെന്റീനയും രംഗത്ത് വന്നത്. പുതിയ ചാലഞ്ചുകൾ എന്നുമിഷ്ടപ്പെട്ടിരുന്ന റിബറി റഷ്യയിലെക്ക് പറക്കുമോ അതോ ഇറ്റലിയിൽ എത്തുമോ എന്ന് കാത്തിരുന്ന് കാണാം.