പോഗ്ബയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ബ്രൂണൊ ഫെർണാണ്ടസ്

പോൾ പോഗ്ബയെ പിന്തുണച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ബ്രൂണൊ ഫെർണാണ്ടസ്. പോൾ പോഗ്ബ നേരിടുന്ന വിമർശനങ്ങൾ തനിക്ക് മനസ്സിലാക്കാൻ എന്നും അത് ഏതു വലിയ താരവും വലിയ ക്ലബുകളിൽ നേരിടുന്നതാണെന്നും ബ്രൂണോ പറഞ്ഞു. പോഗ്ബയെ മെസ്സിയെയും റൊണാൾഡോയെയും പോലെയാണ് എല്ലാവരും കാണുന്നത്. അതുപോലുള്ള പ്രകടനങ്ങളാണ് എല്ലാവരും പോഗ്ബയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ബ്രൂണോ പറഞ്ഞു‌.

എന്നാൽ അവസാനം പോഗ്ബ പരിക്കേറ്റു പോകുന്ന സമയത്ത് ടീമിന്റെ പ്രകടനം അത്ര നന്നായിരുന്നില്ല. അതാണ് എല്ലാവരും പോഗ്ബയെ വിമർശിക്കാൻ കാരണം. എത്ര നല്ല പ്രകടനം ആൾക്കാർ മറന്നാലും ഒരു മോശം പ്രകടനം ഫുട്ബോളിൽ മറക്കപ്പെടില്ല എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. പോഗ്ബ മികച്ച താരമാണെന്ന് തനിക്ക് അറിയാം. താൻ ഇറ്റലിയിൽ വെച്ച് പോഗ്ബയ്ക്ക് എതിരായി കളിച്ചിട്ടിണ്ട്. പോഗ്ബയ്ക്ക് എതിരെ കളിക്കുക ഒട്ടും എളുപ്പമല്ല. ബ്രൂണോ പറഞ്ഞു.

പോഗ്ബ തിരികെ വന്നാൽ എല്ലാവരും വിമർശനങ്ങൾ നിർത്തും എന്നും പോഗ്ബയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ സൂപ്പർ സ്റ്റാർ എന്നും ബ്രൂണോ പറഞ്ഞു.

Exit mobile version