കണക്കുകൾ തീർക്കാൻ ഉള്ളത് ആണ്, ടോണിയുടെ ട്വീറ്റിന് മറുപടി നൽകി ഗബ്രിയേൽ

കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ ബ്രന്റ്ഫോർഡിനു എതിരെ ആഴ്‌സണൽ പരാജയപ്പെട്ടപ്പോൾ ഇവാൻ ടോണി ചെയ്ത ട്വീറ്റ് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘നൈസ് കിക്ക് അബൗട്ട് വിത്ത് ദ ബോയ്‌സ്’ എന്നു ടോണി ആഴ്‌സണലിനെ കൊച്ചാക്കി കാണിച്ചു ചെയ്ത ട്വീറ്റ് പിന്നീട് ബ്രന്റ്ഫോർഡിനു എതിരായ സ്വന്തം മൈതാനത്തെ മത്സരത്തിനു മുമ്പ് പരിശീലകൻ മൈക്കിൾ ആർട്ടെറ്റ താരങ്ങളെ താരങ്ങളെ പ്രചോദിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ട്.

ഈ ട്വീറ്റ് കാണിച്ചു താരങ്ങളെ പ്രചോദിപ്പിച്ച ആർട്ടെറ്റ കഴിഞ്ഞ സീസണിൽ എമിറേറ്റ്സിൽ നേടിയ ജയം ‘ഓൾ ഓർ നത്തിങ്’ എന്ന ആഴ്‌സണൽ ഡോക്കിമെന്ററിയിൽ വ്യക്തമായി കാണിക്കുന്നുണ്ട്. ഇത്തവണ ബ്രന്റ്ഫോർഡിന്റെ മൈതാനത്തിൽ നേടിയ ജയത്തിനു ശേഷം ടോണി ചെയ്ത അതേ വരികൾ ഉപയോഗിച്ച് ട്വീറ്റ് ചെയ്ത ഗബ്രിയേൽ ടോണിക്ക് അതേനാണയത്തിൽ തന്നെ മറുപടി നൽകി. കഴിഞ്ഞ സീസണിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് ബ്രന്റ്ഫോർഡിനു എതിരെ പരാജയപ്പെട്ട ആഴ്‌സണൽ ഇത്തവണ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ജയിച്ചത്.