20220907 114201

കൊക്കോ ഗോഫിനെ വീഴ്ത്തി കരോളിൻ ഗാർസിയ യു.എസ് ഓപ്പൺ സെമിഫൈനലിൽ

കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള ഫ്രഞ്ച് താരവും 17 സീഡും ആയ കരോളിൻ ഗാർസിയ യു.എസ് ഓപ്പൺ സെമിഫൈനലിൽ. കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ ആണ് താരത്തിന് ഇത്. 12 സീഡ് കൊക്കോ ഗോഫിന് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഗാർസിയ ജയിച്ചത്. തുടർച്ചയായ 13 മത്തെ ജയം ആയിരുന്നു താരത്തിന് ഇത്.

ആദ്യ സെറ്റ് 6-3 നു നേടിയ ഫ്രഞ്ച് താരം രണ്ടാം സെറ്റ് 6-4 നു നേടിയാണ് മത്സരം ജയിച്ചത്. ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 3 തവണ ഗോഫിന്റെ സർവീസ് ഗാർസിയ ബ്രൈക്ക് ചെയ്തു. തുടർച്ചയായ പത്താം സെറ്റ് ആണ് യു.എസ് ഓപ്പണിൽ ഇന്ന് ഗോഫിന് എതിരായ ജയത്തോടെ ഗാർസിയ നേടിയത്. സെമിയിൽ ഒൻസ് യാബ്യുർ ആണ് താരത്തിന്റെ എതിരാളി.

Exit mobile version