വലിയ തിരിച്ചടി നേരിട്ട് ന്യൂസിലൻഡ്: വിൽ ഒ’റൂർക്കിന് മൂന്ന് മാസത്തേക്ക് വിശ്രമം

ഫാസ്റ്റ് ബൗളറായ വിൽ ഒ’റൂർക്കിന് മൂന്ന് മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് വാർത്ത. താരത്തിന്റെ നടുവിനുണ്ടായ സ്ട്രെസ് ഫ്രാക്ചറാണ് ഇതിന് കാരണം. 24-കാരനായ ഈ യുവതാരത്തിന് സിംബാബ്‌വെയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് പരിക്കേറ്റത്. ശസ്ത്രക്രിയയുടെ ആവശ്യമില്ലെങ്കിലും, ഒ’റൂർക്ക് ഊർജ്ജിതമായ പുനരധിവാസ പരിപാടികളിലൂടെ കടന്നുപോകും.


ഈ പരിക്ക് കാരണം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര, ഒക്ടോബറിൽ ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ മത്സരങ്ങൾ, നവംബറിൽ വെസ്റ്റിൻഡീസിനെതിരായ വൈറ്റ് ബോൾ പരമ്പര എന്നിവ ഒ’റൂർക്കിന് നഷ്ടമാകും. എങ്കിലും ഡിസംബറിൽ വെസ്റ്റിൻഡീസിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ ഹോം സീരീസിൽ താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലൻഡ് ക്രിക്കറ്റ്.

കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ചതിന് ശേഷം 11 ടെസ്റ്റുകളിൽ നിന്ന് 39 വിക്കറ്റുകൾ വീഴ്ത്തി ബ്ലാക്ക് ക്യാപ്‌സിന് വേണ്ടി തിളങ്ങിയ താരമാണ് ഈ യുവവലങ്കയ്യൻ ഫാസ്റ്റ് ബൗളർ.

ഡേവിഡ് ബെഡിംഗാമിന് ശതകം, ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 235 റൺസിന് അവസാനിച്ചു

ഹാമിള്‍ട്ടൺ ടെസ്റ്റിന്റെ മൂന്നാം ദിവസം പുരോഗമിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 235 റൺസിൽ അവസാനിച്ചു. ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 242 റൺസിന് പുറത്തായപ്പോള്‍ ന്യൂസിലാണ്ട് 211 റൺസിന് പുറത്താകുകയായിരുന്നു.

ഇന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡേവിഡ് ബെഡിംഗാം നേടിയ ശതകം ആണ് ടീമിനെ പിടിചുനിര്‍ത്തിയത്. 110 റൺസ് നേടിയ താരത്തിനൊപ്പം 43 റൺസ് നേടിയ കീഗന്‍ പീറ്റേര്‍സൺ മാത്രമാണ് റൺസ് കണ്ടെത്തിയ താരങ്ങള്‍.

ന്യൂസിലാണ്ടിനായി വില്യം ഒറൗര്‍ക്കേ 5 വിക്കറ്റ് നേടി. 267 റൺസ് വിജയ ലക്ഷ്യമാണ് ന്യൂസിലാണ്ടിന് മുന്നിലുള്ളത്.

Exit mobile version