ടെർ സ്റ്റീഗന് ദീർഘകാല പരിക്ക് എന്ന് സ്ഥിരീകരിച്ചു, ഗാർസിയയെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണയ്ക്ക് അനുമതി


ബാഴ്‌സലോണയുടെ ട്രാൻസ്ഫർ പ്ലാനുകൾക്ക് കരുത്ത് പകർന്ന് മാർക്ക്-ആന്ദ്രേ ടെർ സ്റ്റീഗന്റെ പുറം വേദന ഒരു ദീർഘകാല പരിക്കായി ലാ ലിഗ ഔദ്യോഗികമായി അംഗീകരിച്ചു. ബുധനാഴ്ച പ്രഖ്യാപിച്ച ഈ തീരുമാനം, സാമ്പത്തിക കാര്യങ്ങളിൽ ലാ ലിഗയുടെ നിയന്ത്രണങ്ങൾ ലംഘിക്കാതെ പുതുതായി ഒപ്പുവെച്ച ഗോൾകീപ്പർ ജോവാൻ ഗാർസിയയെ രജിസ്റ്റർ ചെയ്യാൻ ക്ലബ്ബിന് അനുമതി നൽകി.


രണ്ട് പരിക്കുകൾ കാരണം കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ജർമ്മൻ താരം കഴിഞ്ഞ മാസം പുറം വേദനക്ക് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ക്ലബ്ബിന്റെ നിർബന്ധത്തിന് വഴങ്ങി ടെർ സ്റ്റീഗൻ തന്റെ മെഡിക്കൽ റിപ്പോർട്ടുകൾ സമർപ്പിച്ചതോടെയാണ് ഈ അംഗീകാരം ലഭിച്ചത്. ടെർ സ്റ്റീഗന്റെ ദീർഘകാലത്തെ അഭാവം കാരണം അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ ഒരു ഭാഗം താൽക്കാലികമായി വേതന ബില്ലിൽ നിന്ന് കുറയ്ക്കാൻ ബാഴ്‌സലോണയ്ക്ക് കഴിയും.


വ്യാഴാഴ്ച ഗാർസിയയുടെ രജിസ്‌ട്രേഷൻ പൂർത്തിയാകുമെന്ന് ഉറപ്പായതോടെ ബാഴ്‌സലോണയുടെ ഗോൾകീപ്പിംഗ് വിഭാഗം കൂടുതൽ ശക്തമാകും. ഈ വേനൽക്കാലത്ത് കരാർ പുതുക്കിയ വെറ്ററൻ ഗോൾകീപ്പർ വോയ്‌സിക് ഷെസ്‌നി ടീമിലുണ്ട്. ലാ ലിഗയുടെ കർശനമായ ചെലവ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ സ്ക്വാഡിന്റെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഇപ്പോൾ ബാഴ്‌സലോണയ്ക്ക് കഴിയും.

ടെർ സ്റ്റെഗൻ ബാഴ്സലോണ ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തി


മെഡിക്കൽ റിപ്പോർട്ട് സംബന്ധിച്ച തർക്കങ്ങൾക്കൊടുവിൽ മാർക്ക്-ആന്ദ്രേ ടെർ സ്റ്റെഗനെ ബാഴ്സലോണയുടെ ഫസ്റ്റ് ടീം ക്യാപ്റ്റനായി വീണ്ടും നിയമിച്ചു. ബാഴ്‌സലോണ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു.


ശസ്ത്രക്രിയയ്ക്ക് വിധേയനായ ടെർ സ്റ്റെഗൻ, തന്റെ മെഡിക്കൽ റിപ്പോർട്ട് ലാലിഗയ്ക്ക് കൈമാറാൻ ക്ലബ്ബിന് അനുമതി നൽകിയിരുന്നില്ല. ലാലിഗയുടെ സാമ്പത്തിക നിയമങ്ങൾ പാലിച്ച് പുതിയ കളിക്കാരെ ടീമിൽ രജിസ്റ്റർ ചെയ്യുന്നതിന് ഈ റിപ്പോർട്ട് അത്യാവശ്യമായിരുന്നു. എന്നാൽ താരത്തിന്റെ ഈ നടപടിക്ക് പിന്നാലെ, ബാഴ്‌സലോണ താത്കാലികമായി ക്യാപ്റ്റൻ സ്ഥാനം പിൻവലിച്ചിരുന്നു.


അണിയറയിൽ നടന്ന ചർച്ചകൾക്കും ആരാധകരുടെയും ടീമംഗങ്ങളുടെയും സമ്മർദ്ദങ്ങൾക്കും ശേഷം ടെർ സ്റ്റെഗൻ ഒടുവിൽ ആവശ്യമായ രേഖകളിൽ ഒപ്പുവെച്ചു. ഇതോടെ അച്ചടക്ക നടപടികൾ അവസാനിപ്പിച്ചെന്നും ടെർ സ്റ്റെഗൻ ക്യാപ്റ്റൻ സ്ഥാനം വീണ്ടും ഏറ്റെടുത്തെന്നും ബാഴ്‌സലോണ അറിയിച്ചു.

“ഈ ക്ലബ്ബിനോടുള്ള എന്റെ പ്രതിബദ്ധത പൂർണ്ണമാണ്” എന്ന് സ്വകാര്യ പ്രസ്താവനയിലൂടെ താരം വ്യക്തമാക്കി.

ബാഴ്സലോണയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ആന്ദ്രേ ടെർ-സ്റ്റീഗനെ മാറ്റി


മാർക്ക് ആന്ദ്രേ ടെർ-സ്റ്റീഗനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് ബാഴ്സലോണ. താരത്തെ ക്ലബിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. നിലവിൽ വൈസ് ക്യാപ്റ്റനായ റൊണാൾഡ് അറൗഹോ, ടെർ-സ്റ്റീഗന് പകരം ക്യാപ്റ്റന്റെ ചുമതലകൾ ഏറ്റെടുക്കും. പരിക്കിനെ തുടർന്നുള്ള തന്റെ മെഡിക്കൽ റിപ്പോർട്ടിൽ ഒപ്പിടാൻ താരം വിസമ്മതിച്ചതാണ് അച്ചടക്ക നടപടികൾക്ക് കാരണം. ഇത് ക്ലബ്ബുമായി ഏറെ അഭിപ്രായ വ്യത്യാസങ്ങൾക്ക് വഴിവെച്ചു.


ബാഴ്സയുടെ പ്രതിരോധത്തിലെ പ്രധാനിയായ റൊണാൾഡ് അറോഹോ ഇനി ടീമിനെ നയിക്കും. പ്രതിസന്ധി ഘട്ടത്തിൽ നേതൃത്വപരമായ സ്ഥിരത നിലനിർത്താനുള്ള ക്ലബ്ബിന്റെ തീരുമാനം കൂടിയാണിത്. ക്ലബ്ബും താരവും തമ്മിലുള്ള തർക്കവും അദ്ദേഹത്തിന്റെ പരിക്കും കാരണം ടെർ-സ്റ്റീഗന്റെ ബാഴ്‌സയിലെ ഭാവി അനിശ്ചിതത്വത്തിലാണ്. ക്യാപ്റ്റൻ സ്ഥാനത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് കൂടുതൽ ചർച്ചകൾ നടത്താനാണ് ക്ലബ്ബിന്റെ തീരുമാനം.

ബാഴ്സലോണ ഗോൾകീപ്പർ ടെർ സ്റ്റേഗൻ ശസ്ത്രക്രിയക്ക് വിധേയനായി


ബാഴ്സലോണ ഗോൾകീപ്പർ മാർക്ക്-ആന്ദ്രേ ടെർ സ്റ്റേഗൻ പുറംവേദനയെ തുടർന്നുള്ള ചികിത്സയ്ക്കായി ചൊവ്വാഴ്ച ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ബാഴ്‌സലോണ അറിയിച്ചു. 33 വയസ്സുകാരനായ ജർമ്മൻ താരം, തനിക്ക് സുഖം പ്രാപിക്കാൻ ഏകദേശം മൂന്ന് മാസമെടുക്കുമെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സമീപ വർഷങ്ങളിൽ പരിക്കുകൾ ടെർ സ്റ്റേഗന് ഒരുപാട് വെല്ലുവിളിയായിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ കാൽമുട്ടിനേറ്റ പരിക്ക് കാരണം മിക്ക മത്സരങ്ങളിലും അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. കൂടാതെ, 2023-ൽ മറ്റൊരു നടുവേദന ശസ്ത്രക്രിയയെത്തുടർന്ന് രണ്ട് മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.


ബാഴ്‌സലോണ ഗോൾകീപ്പർ ടെർ സ്റ്റേഗന് ശസ്ത്രക്രിയ; മൂന്ന് മാസം പുറത്ത്


ബാഴ്‌സലോണയുടെ വെറ്ററൻ ഗോൾകീപ്പർ മാർക്ക്-ആന്ദ്രേ ടെർ സ്റ്റേഗന് മൂന്ന് മാസത്തേക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. പുറം വേദനയെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിച്ചതിനെ തുടർന്നാണിത്. 2014-ൽ ബാഴ്‌സയിലെത്തിയ 33-കാരനായ ജർമ്മൻ താരം ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ശാരീരികമായി താൻ ഫിറ്റ്‌ ആണെങ്കിലും, തുടർച്ചയായി വേദന അനുഭവപ്പെടുന്നതിനാൽ ശസ്ത്രക്രിയ ഒഴിവാക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.


നേരത്തെ സമാനമായ ഒരു ശസ്ത്രക്രിയക്ക് ശേഷം രണ്ട് മാസത്തിനുള്ളിൽ ടെർ സ്റ്റീഗൻ കളിക്കളത്തിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ ഇത്തവണ ഏകദേശം 90 ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പൂർണ്ണമായ തിരിച്ചുവരവിനും, ദീർഘകാല സങ്കീർണ്ണതകൾ ഒഴിവാക്കാനും വേണ്ടിയാണിത്.


ടെർ സ്റ്റീഗൻ ഇല്ലെങ്കിലും, ഈ സീസണിൽ എസ്‌പാൻയോളിൽ നിന്ന് ടീമിലെത്തിയ ജോവാൻ ഗാർസിയയും ഷെസ്നിയും ഉള്ളതിനാൽ ഗോൾ കീപ്പിംഗ് ഡിപാർട്മെന്റിൽ ഈ വിടവ് ബാഴ്സയെ കാര്യമായി ബാധിക്കില്ല.

ടെർ സ്റ്റേഗൻ ബാഴ്സലോണ വിടാനൊരുങ്ങുന്നു; ഗലാറ്റസറേയുമായി ധാരണയായി


ബാഴ്സലോണയുടെ ഗോൾകീപ്പർ മാർക്ക്-ആന്ദ്രേ ടെർ സ്റ്റേഗൻ ഈ വേനൽക്കാലത്ത് ക്ലബ്ബ് വിടാൻ ഒരുങ്ങുന്നു. ടർക്കിഷ് വമ്പൻമാരായ ഗലാറ്റസറേയുമായി ജർമ്മൻ താരം വ്യക്തിഗത നിബന്ധനകളിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2025-26 സീസണിന് മുന്നോടിയായി ഗോൾകീപ്പിംഗ് വിഭാഗത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ബാഴ്സലോണ ഒരുങ്ങുന്നതിനിടെയാണ് ഈ നീക്കം.


വോയ്സിയെച്ച് ഷെസ്നിയുടെ വരവും, ജോവാൻ ഗാർസിയ ഉടൻ എത്തുമെന്ന പ്രതീക്ഷയും കാരണം ടെർ സ്റ്റേഗൻ കാമ്പ് നൗവിൽ മൂന്നാം ചോയിസ് ഗോൾകീപ്പറായി മാറും. 2026 ഫിഫ ലോകകപ്പിന് മുമ്പുള്ള നിർണായക സീസണിൽ കുറഞ്ഞ കളി സമയം ലഭിക്കുമെന്ന ആശങ്കയുള്ള 33 വയസ്സുകാരനായ ടെർ സ്റ്റേഗൻ, ജർമ്മനിയുടെ ഒന്നാം നമ്പർ സ്ഥാനം നിലനിർത്തുന്നതിനായി സ്ഥിരമായി കളിക്കാൻ ആഗ്രഹിക്കുന്നു.


ഫെർണാണ്ടോ മുസ്ലേറയുടെ മടക്കത്തിന് ശേഷം പുതിയ ഫസ്റ്റ്-ചോയിസ് കീപ്പറെ തേടുന്ന ഗലാറ്റസറേ, ടെർ സ്റ്റേഗനെ പ്രധാന ലക്ഷ്യമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഒരു ട്രാൻസ്ഫർ ഫീസ് നൽകാതെ ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സലോണ താരത്തെ വിട്ടയക്കണം എന്നാണ് തുർക്കി ക്ലബ് ആവശ്യപ്പെടുന്നത്.

2014-ൽ ബാഴ്സലോണയിൽ ചേർന്നതിന് ശേഷം 400-ൽ അധികം മത്സരങ്ങൾ കളിക്കുകയും നിരവധി കിരീടങ്ങൾ നേടുകയും ചെയ്ത ടെർ സ്റ്റേഗന്റെ 11 വർഷത്തെ കാറ്റലൻ ക്ലബ്ബിലെ യാത്രക്ക് ഇതോടെ അവസാനമാകും.

ദീർഘകാലത്തെ പരിക്ക് മാറിയെത്തിയ ടെർ സ്റ്റീഗൻ ഇന്ന് ബാഴ്സക്കായി ഇറങ്ങും


ബാഴ്സലോണയുടെ ഒന്നാം നമ്പർ ഗോൾകീപ്പറായ മാർക്ക്-ആന്ദ്രേ ടെർ സ്റ്റീഗൻ പരിക്ക് മാറി എത്തി. സെപ്റ്റംബറിൽ ഗുരുതരമായ കാൽമുട്ടിന് പരിക്കേറ്റതിന് ശേഷം കളിക്കാത്ത ബാഴ്സയുടെ ഒന്നാം നമ്പർ ഇന്ന് റയൽ വല്ലാഡോയിഡിനെതിരെ ലാ ലിഗയിൽ കളിക്കാൻ ഇറങ്ങും. വലത് കാൽമുട്ടിലെ പാറ്റെല്ല ടെൻഡൺ പൊട്ടിയതിനെ തുടർന്ന് മാസങ്ങളോളം ജർമ്മൻ താരം പുറത്തിരിക്കുകയായിരുന്നു.

ഈ പരിക്ക് മാറാൻ ശസ്ത്രക്രിയ ആവശ്യമായിരുന്നു. പരിക്ക് ഭേദമായി കളിക്കാൻ തയ്യാറായ ടെർ സ്റ്റീഗൻ ഇന്നത്തെ മത്സരത്തിൽ ഇറങ്ങുമെന്ന് പരിശീലകൻ ഹാൻസി ഫ്ലിക്ക് സ്ഥിരീകരിച്ചു. 33 കാരനായ താരം ഏപ്രിൽ 26 ന് റയൽ മാഡ്രിഡിനെതിരായ കോപ്പ ഡെൽ റേ ഫൈനൽ മത്സരത്തിനുള്ള ടീമിൽ തിരിച്ചെത്തിയെങ്കിലും ബെഞ്ചിലിരിക്കുകയായിരുന്നു.


ടെർ സ്റ്റെഗൻ ഇനി ഈ സീസണിൽ കളിക്കില്ല, ബാഴ്സലോണക്ക് വൻ തിരിച്ചടി

പരിക്ക് ബാഴ്സലോണയെ വേട്ടയാടുകയാണ്. അവരുടെ സ്റ്റാർ ഗോൾകീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗന് ഇന്ന് വലതു കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റത് ബാഴ്സലോണക്ക് വൻ തിരിച്ചടിയായി. ഒരു കോർണർ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ലാൻഡിംഗിൽ വന്ന പിഴവ് ആണ് പരിക്കായി മാറിയത്.

ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പരിക്ക് ടെർ സ്റ്റേഗൻ ഏഴ് മുതൽ ഒമ്പത് മാസം വരെ പുറത്തിരിക്കേണ്ടി വരും എന്നാണ്. കൂടുതൽ വിലയിരുത്തലിനായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ബാക്കപ്പ് ഗോൾകീപ്പർ ഇനാക്കി പെനയെ ബാഴ്സലോണ ഇനി ആശ്രയിക്കേണ്ടി വരും, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ ഗോൾകീപ്പർ സൈനിംഗിനെക്കുറിച്ചുള്ള തീരുമാനം ബാഴ്സലോണ എടുക്കും.

24 ക്ലീൻ ഷീറ്റുകൾ, ചരിത്രം രചിച്ച് ടെർ സ്റ്റേഗൻ

ബാഴ്‌സലോണ ഗോൾകീപ്പർ മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ മുൻ സഹതാരം ക്ലോഡിയോ ബ്രാവോയുടെ റെക്കോർഡ് തകർത്തു. ഒരു ലാ ലിഗ സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയ ബാഴ്‌സ ഗോൾകീപ്പറായി ടെർ സ്റ്റേഗൻ മാറി. ഇന്നലെ ബെറ്റിസിന് എതിരെ ക്ലീൻ ഷീറ്റ് നേടിയതോടെ 24 ക്ലീൻ-ഷീറ്റുകളോടെയാണ് ടെർ സ്റ്റെഗൻ പുതിയ റെക്കോർഡ് കുറിച്ചത്‌.

ഇനിയും മത്സരങ്ങൾ കളിക്കാൻ ശേഷിക്കുന്നതിനാൽ, ജർമ്മൻ ഷോട്ട്-സ്റ്റോപ്പറിന് ലാലിഗ സീസണിലെ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് എന്ന റെക്കോർഡിലും എത്താം. ഒരു ലാ ലിഗ സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയതിന്റെ റെക്കോർഡ് ഇപ്പ 1993-94 സീസണിൽ 26 ക്ലീൻ ഷീറ്റുകൾ നേടിയ ഡിപോർട്ടീവോ ഡി ലാ കൊറൂണയുടെ ഫ്രാൻസിസ്കോ ലിയാനോയുടെ പേരിലാണുള്ളത്‌

Exit mobile version