ബംഗ്ലാദേശിന്റെ രക്ഷകനാകുമോ മഴ, സെയിന്റ് ലൂസിയയിൽ നാലാം ദിവസം ആരംഭിക്കുന്നത് തടസ്സപ്പെടുത്തി മഴ

ബംഗ്ലാദേശിനെതിരെ ഇന്നിംഗ്സ് വിജയം നേടുവാനുള്ള വെസ്റ്റിന്‍ഡീസ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി മഴ. നാലാം ദിവസം ഒരു പന്ത് പോലും എറിയാനാകാതെ ലഞ്ചിനായി ടീമുകള്‍ പിരിയുകയായിരുന്നു. 132/6 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് പതറുമ്പോള്‍ ഇന്നിംഗ്സ് തോൽവി ഒഴിവാക്കുവാന്‍ ടീം ഇനിയും 42 റൺസ് നേടേണ്ടതുണ്ട്.

കൈവശമുള്ളതാകട്ടെ വെറും 4 വിക്കറ്റും. കെമര്‍ റോച്ചും അൽസാരി ജോസഫും യഥാക്രമും മൂന്നും രണ്ടും വിക്കറ്റ് നേടിയാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്.

നാലാം മത്സരം മഴയില്‍ മുങ്ങി, പോയിന്റുകള്‍ പങ്കുവെച്ച് ഇംഗ്ലണ്ടും ശ്രീലങ്കയും

വനിത ലോക ടി20യിലെ നാലാം മത്സരത്തില്‍ മഴ വില്ലനായി. ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. സെയിന്റ് ലൂസിയയിലെ ഡാരെന്‍ സാമി നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന മത്സരത്തില്‍ അഞ്ച് ഓവര്‍ മത്സരമെങ്കിലും നടത്തുവാനുള്ള സംഘാടകരുടെ ശ്രമം വിഫലമാകുകയായിരുന്നു.

മത്സരത്തില്‍ ജയ സാധ്യതയുണ്ടായിരുന്ന ഇംഗ്ലണ്ടിനു ഫലം തിരിച്ചടിയാണ്. അതേ സമയം ശ്രീലങ്ക ലഭിച്ച ഒരു പോയിന്റില്‍ സംതൃപ്തരായിരിക്കും.

Exit mobile version