പി എസ് ജിയുടെ സരാബിയയെ വോൾവ്സ് സ്വന്തമാക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സ് ഒരു ട്രാൻസ്ഫറിനു കൂടെ അടുത്ത് എത്തുന്നു. പി എസ് ജിയുടെ താരമായ സരാബിയ ആകും വോൾവ്സിലേക്ക് എത്തുന്നത്‌. സരാബിയയെ സ്വന്തമാക്കാനായുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ ആണ്‌. അവസാന കുറച്ച് കാലമായി പോർച്ചുഗീസ് ക്ലബായ സ്‌പോർട്ടിംഗ് സിപിയിൽ ലോണിൽ കളിക്കുക ആയിരുന്നു സരാബിയ‌. അവിടെ മികച്ച പ്രകടനം നടത്തി എങ്കിലും പി എസ് ജി പരിശീലകൻ ഗാൽട്ടിയർ സരാബിയക്ക് അവസരം നൽകാൻ താല്പര്യപ്പെടുന്നില്ല.

30കാരനായ മധ്യനിര താരത്തിന്റെ ആദ്യ ഇംഗ്ലീഷ് ക്ലബാകും വോൾവ്സ്. 2019ൽ ആയിരുന്നു സരാബിയ പി എസ് ജിയിൽ എത്തിയത്‌. അതിനു മുമ്പ് സെവിയ്യ, ഗെറ്റഫെ എന്നിവിടങ്ങളിൽ താരം കളിച്ചിട്ടുണ്ട്. റയൽ മാഡ്രിഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് സരാബിയ. പക്ഷെ ഇതുവരെ റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയിട്ടില്ല.

Exit mobile version