മോശം പ്രകടനം: പാകിസ്താൻ ടെസ്റ്റ് സ്ക്വാഡിൽ നിന്ന് സയിം അയൂബിനെ ഒഴിവാക്കി


ഏഷ്യാ കപ്പ് 2025-ലെ നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് ഓൾറൗണ്ടർ സയിം അയൂബിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ പാകിസ്താൻ സ്ക്വാഡിൽ നിന്ന് സെലക്ടർമാർ ഒഴിവാക്കി. തന്റെ തകർപ്പൻ പ്രകടന മികവിലൂടെ ശ്രദ്ധ നേടിയിരുന്നതും, കണങ്കാലിന് പറ്റിയ പരിക്കിൽ നിന്ന് തിരിച്ചെത്തിയതുമായ അയൂബിന് ഏഷ്യാ കപ്പിൽ ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല.

ഏഴ് മത്സരങ്ങളിൽ നാലിലും അദ്ദേഹം ഡക്കായിരുന്നു (പൂജ്യം റൺസ്) നേടിയത്. ഇന്ത്യക്കെതിരെ പരാജയപ്പെട്ട മത്സരത്തിൽ നേടിയ 21 റൺസാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം. ഈ പ്രകടനം വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും ഓപ്പണിംഗ് കോമ്പിനേഷൻ പുനഃപരിശോധിക്കാൻ പാകിസ്താനെ നിർബന്ധിതരാക്കുകയും ചെയ്തു.

ബാറ്റിംഗിലെ മോശം പ്രകടനത്തിനിടയിലും , ബൗളിംഗിൽ തിളങ്ങാൻ അയൂബിന് കഴിഞ്ഞു, എട്ട് വിക്കറ്റുകൾ നേടുകയും ഭേദപ്പെട്ട ഇക്കോണമി റേറ്റ് നിലനിർത്തുകയും ചെയ്തു.

സ്ക്വാഡിൽ മൂന്ന് അൺക്യാപ്പ്ഡ് (അരങ്ങേറ്റം കുറിക്കാത്ത) കളിക്കാർ ഉൾപ്പെട്ടിട്ടുണ്ട് – ആസിഫ് അഫ്രിദി, ഫൈസൽ അക്രം, റോഹൈൽ നസീർ – ഇത് പാകിസ്താന്റെ പരീക്ഷണങ്ങൾക്കും ലൈനപ്പ് പരിഷ്കരിക്കുന്നതിലെ താൽപര്യത്തിനും അടിവരയിടുന്നു.


സൈം അയൂബ്; ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഡക്കുകൾ നേടിയ താരം!!


ദുബായ്: ഏഷ്യാ കപ്പ് 2025-ൽ പാകിസ്ഥാൻ യുവതാരം സൈം അയൂബിന് മോശം റെക്കോർഡ്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഡക്കുകൾ (പൂജ്യത്തിന് പുറത്താവുക) നേടുന്ന പാകിസ്ഥാൻ താരമെന്ന റെക്കോർഡാണ് അയൂബ് സ്വന്തമാക്കിയത്. 2025-ൽ കളിച്ച 20 ടി20 മത്സരങ്ങളിൽ നിന്ന് ആറ് ഡക്കുകളാണ് താരം നേടിയത്.

കൂടാതെ, ഒരു ഏഷ്യാ കപ്പ് ടൂർണമെന്റിൽ നാല് ഡക്കുകൾ നേടുന്ന ആദ്യ താരമെന്ന മോശം റെക്കോർഡും സൈം അയൂബിന്റെ പേരിലായി.

ഒമാൻ, ഇന്ത്യ, യുഎഇ, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരെയാണ് താരം പൂജ്യത്തിന് പുറത്തായത്. ഈ തുടർച്ചയായ മോശം പ്രകടനം പാകിസ്ഥാൻ ടോപ് ഓർഡറിന് വലിയ തിരിച്ചടിയായി. ടൂർണമെന്റിൽ ആറ് ഇന്നിംഗ്സുകളിൽ നിന്ന് വെറും 23 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. 3.83 ആണ് താരത്തിന്റെ ബാറ്റിംഗ് ശരാശരി.

47 ടി20 മത്സരങ്ങളിൽ നിന്ന് 9 ഡക്കുകളാണ് താരം ഇതുവരെ നേടിയത്. ഇതോടെ പാകിസ്ഥാൻ താരങ്ങളിൽ ഉമർ അക്മലിന് (10 ഡക്കുകൾ) പിന്നിൽ രണ്ടാമതാണ് അയൂബിന്റെ സ്ഥാനം.

പരിക്കിൽ നിന്ന് മോചിതനായ സെയ്ം അയൂബ് 2025 പിഎസ്എല്ലിലൂടെ തിരിച്ചെത്തും

ജനുവരിയിൽ ഉണ്ടായ കണങ്കാലിനേറ്റ പരിക്ക് മാറിയ സൈം അയൂബ് വരാനിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിലൂടെ (പിഎസ്എൽ) ക്രിക്കറ്റിലേക്ക് തിരിച്ചുവരും.

കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ഫീൽഡ് ചെയ്യുന്നതിനിടെ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് സായിം വിശ്രമത്തിലായിരുന്നു. പാകിസ്ഥാൻ ആതിഥേയത്വം വഹിച്ച ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹം കളിച്ചിരുന്നില്ല.

22 കാരനായ താരം ഇപ്പോൾ ഇസ്ലാമാബാദിലെ പെഷവാർ സാൽമി ടീമിന്റെ പരിശീലന ക്യാമ്പിൽ ചേർന്നു, ഏപ്രിൽ 11 ന് ആരംഭിക്കുന്ന പി‌എസ്‌എല്ലിൽ കളിക്കാൻ പി‌സി‌ബി മെഡിക്കൽ പാനലിന്റെ പൂർണ്ണ അനുമതി താരത്തിന് ലഭിച്ചു.

ആറാഴ്ചത്തേക്ക് സയിം അയൂബ് പുറത്ത്, ചാമ്പ്യൻസ് ട്രോഫി കളിക്കുന്നത് സംശയം

കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ വലത് കണങ്കാലിന് പരിക്കേറ്റ പാകിസ്ഥാൻ ഓപ്പണർ സെയ്ം അയൂബിന് ആറാഴ്ചത്തേക്ക് മത്സര ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കേണ്ടി വരും. മത്സരത്തിൻ്റെ ആദ്യ ദിനത്തിൽ ഉണ്ടായ പരിക്ക്, വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ താരം പങ്കെടുക്കുന്നതും സംശയത്തിലാക്കി.

ഏഴാം ഓവറിൽ ഫീൽഡ് ചെയ്യുന്നതിനിടെ അയൂബിൻ്റെ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് ഗ്രൗണ്ടിന് പുറത്തേക്ക് പോകാൻ നിർബന്ധിതനാവുക ആയിരുന്നു‌ സംഭവം. എംആർഐ കണങ്കാലിൽ ഒടിവ് സ്ഥിരീകരിച്ചു, ഫെബ്രുവരി 19 ന് കറാച്ചിയിൽ ആണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്.

22 കാരനായ അയൂബ്, ഏകദിനത്തിൽ 64.37 ശരാശരിയുള്ള താരമാണ്‌. അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് സെഞ്ച്വറികളും നേടിയിരുന്നു.

Exit mobile version