റോബിൻ വാൻ പെഴ്‌സി ഫെയനൂർഡിന്റെ മാനേജരായി നിയമിതനായി

റോബിൻ വാൻ പെഴ്‌സിയെ ഫെയ്‌നൂർഡിന്റെ പുതിയ മുഖ്യ പരിശീലകനായി ഔദ്യോഗികമായി നിയമിച്ചു. 2027 ജൂൺ വരെയുള്ള കരാറിൽ അദ്ദേഹം ഒപ്പുവച്ചു. മുൻ ആഴ്‌സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ ഫെയനൂർഡ് ക്ലബ്ബിലേക്ക് പുതിയ വേഷത്തിൽ തിരിച്ചെത്തുകയാണ് ഈ നീക്കത്തിലൂടെ. ഫെയ്നൂർഡിലൂടെയാണ് വാൻ പേഴ്സി സീനിയർ അരങ്ങേറ്റം കുറച്ചതും പിന്നീട് തിരികെ വന്ന് കളിക്കാരനായി വിരമിച്ചതും.

എസ്‌സി ഹീരെൻവീനിൽ നിന്നാണ് വാൻ പെഴ്‌സിഫെയ്നൂർഡിലേക്ക് ഇപ്പോൾ ചേരുന്നത്. മുമ്പ് എറിക് ടെൻ ഹാഗിന്റെ സഹായിയായി പ്രവർത്തിച്ചിരുന്ന റെനെ ഹേക്ക് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി ചേരും.

വാൻ പേഴ്സി ഇനി ഡച്ച് ലീഗിൽ പരിശീലകൻ

മുൻ ഡച്ച് സ്ട്രൈക്കർ വാൻ പേഴ്സി തന്റെ ആദ്യ സീനിയർ പരിശീലക റോൾ ഏറ്റെടുത്തു. ആഴ്‌സണലിൻ്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെയും മുൻ സ്‌ട്രൈക്കർ ആയ റോബിൻ വാൻ പേഴ്‌സിയെ ഡച്ച് ടോപ്പ്-ഫ്ലൈറ്റ് ടീമായ ഹീരെൻവീൻ്റെ മുഖ്യ പരിശീലകനായാണ് നിയമിച്ചിരിക്കുന്നത്‌. 40കാരനായ വാൻ പേഴ്സി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചു. അദ്ദേഹം അടുത്ത സീസൺ മുതൽ ആകും ചുമതലയേൽക്കുക.

നിലവിലെ ഹീരെൻവീൻ പരിശീലകൻ കീസ് വാൻ വണ്ടറൻ ഈ മാസത്തോടെ ക്ലബ് വിടും. 2019ൽ വാൻ പേഴ്സി ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു. ഹോളണ്ട് ദേശീയ ഫുട്ബോൾ ടീമിനായി ഏറ്റവും കൂടുതൽ ഗോളടിച്ച പുരുഷ കളിക്കാരൻ ആണ് വാൻ പേഴ്സി.

വാൻ പേഴ്സി ഫെയ്‌നൂർഡിൽ അസിസ്റ്റൻ്റ് കോച്ചായി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ക്ലബ്ബിൻ്റെ അണ്ടർ 18, അണ്ടർ 19 ടീമുകളുടെ ചുമതല വഹിക്കുകയും ചെയ്തിട്ടുണ്ട്. 2013ൽ പ്രീമിയർ ലീഗ് നേടിയ യുണൈറ്റഡ് ടീമിൻ്റെ ഭാഗമായിരുന്ന വാൻ പേഴ്‌സി.

Exit mobile version