Picsart 24 05 17 19 36 12 277

വാൻ പേഴ്സി ഇനി ഡച്ച് ലീഗിൽ പരിശീലകൻ

മുൻ ഡച്ച് സ്ട്രൈക്കർ വാൻ പേഴ്സി തന്റെ ആദ്യ സീനിയർ പരിശീലക റോൾ ഏറ്റെടുത്തു. ആഴ്‌സണലിൻ്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെയും മുൻ സ്‌ട്രൈക്കർ ആയ റോബിൻ വാൻ പേഴ്‌സിയെ ഡച്ച് ടോപ്പ്-ഫ്ലൈറ്റ് ടീമായ ഹീരെൻവീൻ്റെ മുഖ്യ പരിശീലകനായാണ് നിയമിച്ചിരിക്കുന്നത്‌. 40കാരനായ വാൻ പേഴ്സി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചു. അദ്ദേഹം അടുത്ത സീസൺ മുതൽ ആകും ചുമതലയേൽക്കുക.

നിലവിലെ ഹീരെൻവീൻ പരിശീലകൻ കീസ് വാൻ വണ്ടറൻ ഈ മാസത്തോടെ ക്ലബ് വിടും. 2019ൽ വാൻ പേഴ്സി ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു. ഹോളണ്ട് ദേശീയ ഫുട്ബോൾ ടീമിനായി ഏറ്റവും കൂടുതൽ ഗോളടിച്ച പുരുഷ കളിക്കാരൻ ആണ് വാൻ പേഴ്സി.

വാൻ പേഴ്സി ഫെയ്‌നൂർഡിൽ അസിസ്റ്റൻ്റ് കോച്ചായി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ക്ലബ്ബിൻ്റെ അണ്ടർ 18, അണ്ടർ 19 ടീമുകളുടെ ചുമതല വഹിക്കുകയും ചെയ്തിട്ടുണ്ട്. 2013ൽ പ്രീമിയർ ലീഗ് നേടിയ യുണൈറ്റഡ് ടീമിൻ്റെ ഭാഗമായിരുന്ന വാൻ പേഴ്‌സി.

Exit mobile version