പരിക്ക് ഭേദമായി, റയാൻ ഷെർക്കി കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു


മാഞ്ചസ്റ്റർ സിറ്റിയുടെ ആരാധകർക്ക് സന്തോഷ വാർത്ത. ക്ലബ്ബിന്റെ പുതിയ സൈനിംഗായ റയാൻ ഷെർക്കിക്ക് ഏറ്റ ഹാംസ്ട്രിങ് പരിക്ക് പൂർണ്ണമായും ഭേദമായി. മാഞ്ചസ്റ്റർ യുണൈറ്റഡ്, നാപോളി, ആഴ്സണൽ തുടങ്ങിയ പ്രധാന മത്സരങ്ങൾ നഷ്ട്ടപെട്ട ചെർക്കി, ഈ ആഴ്ച നടത്തിയ എം.ആർ.ഐ സ്കാനിൽ പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തി നേടിയതായി സ്ഥിരീകരിച്ചു.


ഷെർക്കി ഇപ്പോൾ പുനരധിവാസ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹം ടീമിനൊപ്പം മുഴുവൻ പരിശീലനത്തിലും ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മൊണാക്കോയ്‌ക്കോ ബ്രെന്റ്ഫോഡിനോ എതിരായ മത്സരത്തിൽ അദ്ദേഹത്തിന് അവസരം നൽകിയേക്കാം.
എങ്കിലും, പരിശീലകൻ പെപ് ഗ്വാർഡിയോള അദ്ദേഹത്തെ ഉടൻ കളിക്കളത്തിലേക്ക് ഇറക്കാൻ സാധ്യതയില്ല. ഈ വാരാന്ത്യത്തിൽ ബേൺലിക്കെതിരായ മത്സരത്തിൽ ഷെർക്കി കളിക്കില്ലെന്നും, പടിപടിയായി അദ്ദേഹത്തെ ടീമിലേക്ക് തിരികെ കൊണ്ടുവരാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നതെന്നും ഗ്വാർഡിയോള സൂചിപ്പിച്ചു.

ഔദ്യോഗിക പ്രഖ്യാപനം വന്നു,മാഞ്ചസ്റ്റർ സിറ്റി ഫ്രഞ്ച് യുവതാരം റയാൻ ഷെർക്കിയെ സ്വന്തമാക്കി


മാഞ്ചസ്റ്റർ സിറ്റി ലിയോണിന്റെ യുവ ഫ്രഞ്ച് അറ്റാക്കർ റയാൻ ഷെർക്കിയെ അഞ്ച് വർഷത്തെ കരാറിൽ (2030 വരെ) സ്വന്തമാക്കിയതായി പ്രഖ്യാപിച്ചു. 21 വയസ്സുകാരനായ ഈ പ്രതിഭ ലിയോണിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. യൂറോപ്പിലെ ഏറ്റവും മികച്ച യുവപ്രതിഭകളിൽ ഒരാളായി സ്വയം സ്ഥാപിച്ചതിന് ശേഷമാണ് അദ്ദേഹം വെളിപ്പെടുത്താത്ത തുകയ്ക്ക് സിറ്റിയിൽ ചേരുന്നത്. റിപ്പോർട്ടുകൾ പ്രകാരം 30.45 മില്യൺ പൗണ്ട് (ഏകദേശം 34 മില്യൺ പൗണ്ട് ആഡ്-ഓണുകളോടെ) ആണ് കൈമാറ്റ തുക.


16-ാം വയസ്സിൽ ലിയോണിനായി അരങ്ങേറ്റം കുറിച്ചതിന് ശേഷം 185 മത്സരങ്ങളിൽ കളിച്ച ഷെർക്കി, മികച്ച പരിചയസമ്പത്തുമായാണ് ഇത്തിഹാദിൽ എത്തുന്നത്. 2024/25 സീസണിൽ എല്ലാ മത്സരങ്ങളിലുമായി 12 ഗോളുകളും 20 അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം ലീഗ് 1 ടീം ഓഫ് ദി സീസണിൽ ഇടം നേടിയിരുന്നു.

മാഞ്ചസ്റ്റർ സിറ്റി ലിയോണിൽ നിന്ന് റയാൻ ഷെർക്കിയെ സൈൻ ചെയ്യാൻ കരാറിലെത്തി


ഫ്രഞ്ച് പ്ലേമേക്കർ റയാൻ ഷെർക്കിയെ സ്വന്തമാക്കാൻ ഒളിമ്പിക് ലിയോണുമായി മാഞ്ചസ്റ്റർ സിറ്റി കരാറിലെത്തിയതായി ദി അത്‌ലറ്റിക്കിന്റെ ഡേവിഡ് ഓർൺസ്റ്റീൻ റിപ്പോർട്ട് ചെയ്തു. 21 വയസ്സുകാരനായ താരം 2030 വരെ നീളുന്ന കരാറിൽ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം €40 ദശലക്ഷം (£33.7 ദശലക്ഷം) ആണ് ട്രാൻസ്ഫർ ഫീസായി നിശ്ചയിച്ചിരിക്കുന്നത്.
നിരവധി യൂറോപ്യൻ ക്ലബ്ബുകളുടെ ദീർഘകാല ലക്ഷ്യമായിരുന്ന ഷെർക്കിക്ക് ലിവർപൂളിൽ നിന്നും താൽപ്പര്യമുണ്ടായിരുന്നു.


ഫ്രഞ്ച് ഇന്റർനാഷണൽ താരം ഇപ്പോൾ സിറ്റിയിലേക്ക് മാറാനുള്ള അവസാന നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിനായി പെപ് ഗ്വാർഡിയോളയുടെ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. അവിടെ ജൂൺ 18 ന് വയദാദ് എസിയെയും, ജൂൺ 22 ന് അൽ ഐനെയും, ജൂൺ 26 ന് യുവന്റസിനെയും സിറ്റി ഗ്രൂപ്പ് ഘട്ടത്തിൽ നേരിടും.



2024-25 സീസണിൽ ഷെർക്കി തന്റെ കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ചു. എല്ലാ മത്സരങ്ങളിലുമായി 12 ഗോളുകളും 20 അസിസ്റ്റുകളും നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ലിയോണിന്റെ യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ രണ്ട് പാദങ്ങളിലും അദ്ദേഹം ഗോൾ നേടിയിരുന്നു. യൂറോപ്പ ലീഗ് ടീം ഓഫ് ദ സീസണിൽ ഇടം നേടിയ അദ്ദേഹം, സ്പെയിനിനെതിരായ നേഷൻസ് ലീഗ് സെമിഫൈനലിൽ അരങ്ങേറ്റം കുറിക്കുകയും ഗോൾ നേടുകയും ചെയ്തു.

മാഞ്ചസ്റ്റർ സിറ്റിയും റയാൻ ഷെർക്കിയുമായി വ്യക്തിഗത കരാറിൽ ധാരണയായി


ലിയോണിന്റെ യുവതാരം റയാൻ ഷെർക്കിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. താരവുമായി സിറ്റി വ്യക്തിഗത കരാറിൽ ധാരണയിലെത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മണിക്കൂറുകൾക്കുള്ളിൽ ലിയോണിന് ഔദ്യോഗിക ബിഡ് സമർപ്പിക്കും.

പെപ് ഗ്വാർഡിയോളയുടെ ദീർഘകാല പദ്ധതികളുടെ ഭാഗമായിട്ടാണ് ഈ നീക്കം. മധ്യനിരയിൽ കെവിൻ ഡി ബ്രൂയിന്റെ പകരക്കാരനായും, ആക്രമണത്തിൽ ടീമിന് കൂടുതൽ ഊർജ്ജം പകരാനും ഷെർക്കിക്ക് സാധിക്കുമെന്നാണ് സിറ്റി മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.

ഏകദേശം 40 ദശലക്ഷം യൂറോയോളമാണ് (ഏകദേശം 350 കോടി രൂപ) ട്രാൻസ്ഫർ ഫീസായി ലിയോൺ ആവശ്യപ്പെടുന്നത്. നിലവിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ലിയോൺ, ജൂൺ അവസാനിക്കുന്നതിന് മുൻപ് താരങ്ങളെ വിൽക്കാൻ ശ്രമിക്കുകയാണ്.

മാഞ്ചസ്റ്റർ സിറ്റി ലിയോണിന്റെ റയാൻ ഷെർക്കിയെ സ്വന്തമാക്കാൻ ചർച്ചകൾ തുടങ്ങി


ഫ്രഞ്ച് ക്ലബ്ബ് ഒളിമ്പിക് ലിയോണിന്റെ 21 വയസ്സുകാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ റയാൻ ഷെർക്കിയെ സൈൻ ചെയ്യാനായി മാഞ്ചസ്റ്റർ സിറ്റി ചർച്ചകൾ ആരംഭിച്ചതായി ട്രാൻസ്ഫർ വിദഗ്ദ്ധൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ ഫ്രാൻസ് സീനിയർ ടീമിലേക്ക് ആദ്യമായി വിളി ലഭിച്ച ഷെർക്കി, ഈ വേനൽക്കാലത്ത് ലിയോൺ വിടാൻ താൻ ഉദ്ദേശിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.


2024-25 സീസണിൽ 12 ഗോളുകളും 20 അസിസ്റ്റുകളും സഹിതം മികച്ച പ്രകടനമാണ് ഷെർക്കി കാഴ്ചവെച്ചത്. യുവേഫ യൂറോപ്പ ലീഗിൽ എട്ട് അസിസ്റ്റുകൾ നേടിയ അദ്ദേഹം യൂറോപ്പിലെ ഏറ്റവും കൂടുതൽ ദിമാന്ദുള്ള യുവതാരങ്ങളിൽ ഒരാളായി മാറി.

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ടോട്ടൻഹാം ഹോട്ട്‌സ്പർ എന്നിവരും താരത്തിൽ താൽപ്പര്യം കാണിച്ചിട്ടുണ്ടെങ്കിലും, സിറ്റി മുന്നിട്ട് നിൽക്കുന്നതായാണ് സൂചന.
പെപ് ഗ്വാർഡിയോളയുടെ ടീം ഡി ബ്രുയിനെക്ക് പകരക്കാരനെ തേടുകയാണ് ഇപ്പോൾ.

Exit mobile version