10 മീറ്റർ എയർ റൈഫിൾ, ഫൈനലിൽ രമിതക്ക് നിരാശ

പാരീസ് ഒളിമ്പിക്സിൽ രമിതക്ക് നിരാശ . 10 മീറ്റർ എയർ റൈഫിൾ വനിതാ ഷൂട്ടിംഗിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ആയിരുന്ന രമിത ജിൻഡാൽ മികച്ച പോരാട്ടം ആണ് കാഴ്ചവെച്ചത്. പക്ഷെ രമിത ആദ്യ 10 സീരീസ് കഴിഞ്ഞപ്പോൾ ഏഴാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. രമിത അവസാനം 7ആം സ്ഥാനത്ത് തന്നെ എലിമിനേറ്റ് ആയിം

രമിത ജിൻഡാൽ

2022 ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ റൈഫിൾ വനിതാ വിഭാഗത്തിൽ വെങ്കലവും ടീം വിഭാഗത്തിൽ വെള്ളിയും നേടിയിട്ടുള്ള താരമാണ് രമിത. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ ഇതേ ഇനത്തിൽ ടീം ഇനത്തിൽ സ്വർണ്ണവും 20കാരി നേടിയിട്ടുണ്ട്.

യോഗ്യതാ റൗണ്ടിൽ രമിത 631 പോയിന്റ് നേടിയിരുന്നു.

Exit mobile version