സൗദിയെ തടഞ്ഞ് ജപ്പാൻ, ലോകകപ്പ് യോഗ്യത പോരാട്ടം ആവേശകരമാകുന്നു

സൗദി അറേബ്യയെ ഖത്തർ ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കുന്നതിൽ നിന്ന് തൽക്കാലം തടഞ്ഞ് ജപ്പാൻ. ഇന്ന് ഗ്രൂപ്പ് ലീഡർമാരായ സൗദി അറേബ്യയെ സ്വന്തം തട്ടകത്തിൽ 2-0ന് തോൽപ്പിച്ച് ജപ്പാൻ ലോകകപ്പ് യോഗ്യതയിലേക്ക് അടുത്തു. ലിവർപൂൾ ഫോർവേഡ് മിനാമിനോ ആണ് ആദ്യ പകുതിയിൽ ജപ്പാന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ജുന്യ ഇറ്റോ ജപ്പാന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി.

ഇന്ന് വിജയിച്ചിരുന്നു എങ്കിൽ സൗദി അറേബ്യ ലോകകപ്പ് യോഗ്യത ഉറപ്പിക്കുമായിരുന്നു. ജപ്പാൻ ജയൊച്ചതോടെ ജപ്പാനും സൗദിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒരു പോയിന്റായി കുറഞ്ഞു. ഓസ്ട്രേലിയ ഇവർക്ക് രണ്ട് പേർക്കും പിറകിൽ ഉണ്ട്. ആദ്യ രണ്ട് സ്ഥാനക്കാർ ആണ് നേരിട്ട യോഗ്യത നേടുക.

Exit mobile version