കേരള ബ്ലാസ്റ്റേഴ്സ് വിട്ട മിലോസ് തായ് ക്ലബിൽ ചേർന്നു


കേരള ബ്ലാസ്റ്റേഴ്സ് വിട്ട മോണ്ടിനെഗ്രോൻ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ച് പുതിയ ക്ലബ്ബിൽ ചേർന്നു‌. തായ് ലീഗ് വൺ ക്ലബായ ബി ജി പതും യുണൈറ്റഡിൽ ആണ് താരം ചേർന്നത്. തായ് ക്ലബിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നു.

Milos


ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ മിലോസ് നിരാശാജനകമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കേരള ബ്ലാസ്റ്റേഴ്സിനായി 40ൽ അധികം മത്സരങ്ങൾ ഐഎസ്എല്ലിൽ കളിച്ചിട്ടുള്ള മിലോസ് ക്ലബിനായി മൂന്ന് ഗോളുകളും ലീഗിൽ നേടിയിട്ടുണ്ട്. ഇപ്പോൾ മിലോസിന് പകരം ഒരു ഡിഫൻഡറെ അന്വേഷിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

ഡിഫൻഡർ മിലോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു


പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. മോണ്ടിനെഗ്രോൻ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ച് ക്ലബ്ബ് വിട്ടു. താരം ക്ലബ് വിടുകയാണെന്ന് ഇന്ന് ക്ലബ് തന്നെ ഔദ്യോഗികമായി അറിയിച്ചു. താരത്തിന്റെ സംഭാവനകൾക്ക് ക്ലബ് നന്ദി അറിയിക്കുകയും ചെയ്തു.

Milos


ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് നിരാശാജനകമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ എട്ടാം സ്ഥാനത്തും സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിലും ടീം പുറത്തായി. ഈ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ ക്ലബ്ബ് മാനേജ്‌മെൻ്റ് തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമാണ് മിലോസിന്റെ വിടവാങ്ങൽ.

കേരള ബ്ലാസ്റ്റേഴ്സിനായി 40ൽ അധികം മത്സരങ്ങൾ ഐഎസ്എല്ലിൽ കളിച്ചിട്ടുള്ള മിലോസ് ക്ലബിനായി മൂന്ന് ഗോളുകളും ലീഗിൽ നേടിയിട്ടുണ്ട്.

മിലോസ് കേരള ബ്ലാസ്റ്റേഴ്സ് വിടാൻ സാധ്യത; വൻ അഴിച്ചുപണി നടത്താൻ കേരള ബ്ലാസ്റ്റേഴ്സ്


പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. മോണ്ടിനെഗ്രോൻ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ച് ക്ലബ്ബ് വിടുമെന്നാണ് സൂചന. ഡ്രിൽസിച്ചിൻ്റെ പ്രകടനത്തിൽ മാനേജ്‌മെൻ്റ് അതൃപ്തരാണെന്നും മികച്ച പകരക്കാരെ തേടാൻ തുടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

Milos


ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് നിരാശാജനകമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ എട്ടാം സ്ഥാനത്തും സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിലും ടീം പുറത്തായി. ഈ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ ക്ലബ്ബ് മാനേജ്‌മെൻ്റ് തീരുമാനിച്ചിരിക്കുകയാണ്.
അടുത്ത സീസണിൽ മികച്ച പ്രകടനം ലക്ഷ്യമിട്ട് ടീമിനെ പുനർനിർമ്മിക്കാനും ശക്തിപ്പെടുത്താനും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമ്പോൾ ആരാധകർക്ക് തിരക്കിട്ട കുറച്ച് മാസങ്ങൾ പ്രതീക്ഷിക്കാം. കൂടുതൽ താരങ്ങൾ ക്ലബ്ബ് വിടാനും പുതിയ താരങ്ങൾ എത്താനും സാധ്യതയുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് മിലോസ് ഡ്രിഞ്ചിചുമായി പിരിയും

ഈ സീസൺ അവസാനത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ മിലോസ് ഡ്രിഞ്ചിച് ക്ലബ് വിടും. ജനുവരി ട്രാൻസ്ഫർ വിൻഡോയിലും കേരള ബ്ലാസ്റ്റേഴ്‌സ് മിലോസ് ഡ്രിൻസിച്ചിനെ ഓഫ്‌ലോഡ് ചെയ്യാൻ ശ്രമിച്ചുരുന്നു എന്ന് റിപ്പോർട്ടുകൾ പറയുഞ്ഞ്. എന്നാൽ അന്ന് കേരളത്തിന് താരത്തിനെ വിൽക്കാൻ ആയില്ല.

ഈ സീസണിൻ്റെ തുടക്കത്തിൽ രണ്ട് വർഷത്തെ പുതിയ കരാറിൽ ഒപ്പുവെച്ച താരമാണ് മിലോസ്. ക്ലബിൻ്റെ ഭാവി പദ്ധതികളിൽ ഡിഫൻഡർ ഇല്ല എന്നാണ് സൂചനകൾ. ബ്ലാസ്റ്റേഴ്‌സ് അദ്ദേഹവുമായി കരാർ റദ്ദാക്കാനുള്ള ധാരണയിൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Exit mobile version