Milos

ഡിഫൻഡർ മിലോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു


പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. മോണ്ടിനെഗ്രോൻ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ച് ക്ലബ്ബ് വിട്ടു. താരം ക്ലബ് വിടുകയാണെന്ന് ഇന്ന് ക്ലബ് തന്നെ ഔദ്യോഗികമായി അറിയിച്ചു. താരത്തിന്റെ സംഭാവനകൾക്ക് ക്ലബ് നന്ദി അറിയിക്കുകയും ചെയ്തു.

Milos


ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് നിരാശാജനകമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ എട്ടാം സ്ഥാനത്തും സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിലും ടീം പുറത്തായി. ഈ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ ക്ലബ്ബ് മാനേജ്‌മെൻ്റ് തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമാണ് മിലോസിന്റെ വിടവാങ്ങൽ.

കേരള ബ്ലാസ്റ്റേഴ്സിനായി 40ൽ അധികം മത്സരങ്ങൾ ഐഎസ്എല്ലിൽ കളിച്ചിട്ടുള്ള മിലോസ് ക്ലബിനായി മൂന്ന് ഗോളുകളും ലീഗിൽ നേടിയിട്ടുണ്ട്.

Exit mobile version