ഓസ്ട്രേലിയ – ഇന്ത്യ ബോക്സിങ് ഡേ ടെസ്റ്റ് കാണികൾ ഇല്ലാതെ മികച്ചതാവില്ലെന്ന് മാർക്ക് ടെയ്‌ലർ

ഈ വർഷം അവസാനം നടക്കേണ്ട ഓസ്ട്രേലിയ – ഇന്ത്യ ബോക്സിങ് ടെസ്റ്റ് കാണികൾ ഇല്ലാതെ മികച്ചതാവില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്‌ലർ. ബോക്സിങ് ഡേ പോലെയുള്ള ഒരു വലിയ മത്സരം കാണികൾ ഇല്ലാതെ നടത്തരുതെന്നും അത് മറ്റൊരു സമയത്തേക്ക് മാറ്റണമെന്നും മാർക്ക് ടെയ്‌ലർ പറഞ്ഞു. വിക്ടോറിയയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മറ്റൊരു സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റണമെന്നും മാർക്ക് ടെയ്‌ലർ ആവശ്യപ്പെട്ടു.

പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയത്തിൽ വെച്ചോ അഡ്‌ലൈഡ് ഓവലിൽ വെച്ചോ മത്സരം നടത്താമെന്നും മാർക്ക് ടെയ്‌ലർ പറഞ്ഞു. നിലവിൽ എം.സി.ജിയിൽ മത്സരം നടത്തുകയാണെങ്കിൽ 10,000 മുതൽ 20,000 ആൾക്കാരെ ഉൾക്കൊള്ളിക്കാൻ മാത്രമേ കഴിയു എന്നും ഇത്തരത്തിലുള്ള ഒരു പ്രധാന ടെസ്റ്റ് മത്സരം കുറഞ്ഞ കാണികളെ ഉൾപ്പെടുത്തി നടത്തുന്നത് ശരിയല്ലെന്നും ടെയ്‌ലർ പറഞ്ഞു.

ലോകകപ്പ് നടത്തിപ്പിന്മേല്‍ ഐസിസിയുടെ തീരുമാനം വേഗത്തിലാവുന്നത് നന്നാവും, തനിക്ക് തോന്നുന്നത് ടൂര്‍ണ്ണമെന്റ് ഒക്ടോബറില്‍ നടക്കില്ല എന്നാണ് – മാര്‍ക്ക് ടെയിലര്‍

അടുത്താഴ്ച ഐസിസി ടി20 ലോകകപ്പ് മാറ്റി വയ്ക്കണോ വേണ്ടയോ എന്നതിന്മേലൊരു തീരുമാനം എടുക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇതിന്മേലൊരു തീരുമാനം വേഗത്തിലാവണമെന്ന് ഓസ്ട്രേലിയയ്ക്ക് അകത്ത് നിന്ന് തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. മുന്‍ ഓസ്ട്രേലിയന്‍ താരം മാര്‍ക്ക് ടെയിലര്‍ ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്.

അതേ സമയം തീരുമാനം എന്ത് തന്നെയായാലും അത് വേഗത്തിലാവുന്നതായിരിക്കും നല്ലതെന്നാണ് മാര്‍ക്ക് ടെയിലര്‍ അഭിപ്രായപ്പെട്ടത്. തന്റെ ഒരു തോന്നല്‍ ഒക്ടോബറിലോ നവംബറിലോ ലോകകപ്പ് മര്യാദയ്ക്ക് ഓസ്ട്രേലിയയില്‍ നടത്താനാകില്ല എന്നാണ്, അതിനാല്‍ തന്നെ മാറ്റി വയ്ക്കുകയെന്നതാണ് നല്ല തീരുമാനം.

അല്ല ഐസിസിയുടെ നിലപാട് വേറെ ആണെങ്കില്‍ തന്നെ അത് എത്രയും പെട്ടെന്ന് തീരുമാനിക്കുന്നതാണ് നല്ലത്. അങ്ങനെയെങ്കില്‍ പ്ലാനിംഗുകളുമായി മുന്നോട്ട് പോകുവാനും വ്യക്തതയുണ്ടാകുമെന്നും ടെയിലര്‍ അഭിപ്രായപ്പെട്ടു.

ടി20 ലോകകപ്പ് നീട്ടുന്നത് ഐ.പി.എല്ലിന് വഴിതുറക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് കൊറോണ വൈറസ് ബാധമൂലം മാറ്റിവെക്കുമെന്നും ആ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താമെന്നും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്‌ലർ. ഈ വർഷം ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ടി20 ലോകകപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് ഓസ്ട്രേലിയയിൽ യാത്ര വിലക്ക് ഏർപ്പെടുത്തിയതോടെ നിശ്ചയിച്ച പ്രകാരം ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യത കുറഞ്ഞിരുന്നു.

ഈ സമയത്ത് ഐ.പി.എൽ നടത്തുകയാണെങ്കിൽ ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോർഡുകൾക്ക് താരങ്ങളുടെ യാത്രയെ പറ്റി ചിന്തിക്കേണ്ട കാര്യം ഇല്ലെന്നും ഐ.പി.എല്ലിന് വേണ്ടിയുള്ള യാത്ര ഓരോ താരങ്ങളുടെയും വ്യക്തിപരമായ കാര്യമാണെന്നും ടെയ്‌ലർ പറഞ്ഞു. ടി20 ലോകകപ്പിൽ 15 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ടെന്നും ഏഴ് വേദികളിലായി 45 മത്സരങ്ങൾ നടക്കേണ്ടതുണ്ടെന്നും ടെയ്‌ലർ പറഞ്ഞു. അതുകൊണ്ട് തന്നെ ഈ മത്സരങ്ങൾക്ക് വേണ്ടി യാത്ര ചെയുക എളുപ്പമല്ലെന്നും ടെയ്‌ലർ പറഞ്ഞു.

താരങ്ങൾക്ക് 14 ദിവസത്തെ ഐസൊലേഷൻ ഏർപ്പെടുത്തുകയും ചെയ്താൽ മത്സരം നടത്തുക കൂടുതൽ ബുദ്ധിമുട്ട് ആവുമെന്നും ടെയ്‌ലർ പറഞ്ഞു. അത്കൊണ്ട് ഈ സമയത്ത് ഐ.പി.എൽ നടത്താമെന്നും ടെയ്‌ലർ പറഞ്ഞു.

Exit mobile version