മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ടൈറല്‍ മലാഷ്യയെ സ്വന്തമാക്കാൻ എ.എസ് റോമ


പുതിയ സീരി എ സീസണിന് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡച്ച് ലെഫ്റ്റ് ബാക്ക് ടൈറല്‍ മലാഷ്യയെ സ്വന്തമാക്കാൻ എ.എസ് റോമ ശ്രമങ്ങൾ ആരംഭിച്ചു. ജേഡൻ സാഞ്ചോയെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് മലാഷ്യയിൽ റോമക്ക് താൽപ്പര്യമുണ്ട് എന്ന് ക്ലബറിയിച്ചത്.

കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനങ്ങൾക്കു ശേഷം ടീം മെച്ചപ്പെടുത്താൻ രണ്ട് താരങ്ങളെയും സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ് ആഗ്രഹിക്കുന്നുണ്ട്. സാഞ്ചോയ്ക്കായി റോമ ഏകദേശം 20 മില്യൺ പൗണ്ടിന്റെ ഒഫർ സമർപ്പിച്ചു കഴിഞ്ഞു, ഇത് സ്വീകരിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണ്. എന്നിരുന്നാലും, സാഞ്ചോ റോമയുമായി വ്യക്തിപരമായ നിബന്ധനകളിൽ ധാരണയിലെത്താത്തതിനാൽ ഈ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്.

ഈ ചർച്ചകൾക്കിടയിലാണ് മലാഷ്യയിലേക്ക് റോമയുടെ ശ്രദ്ധ തിരിയുന്നത്. പ്രതിരോധനിരയിൽ കൂടുതൽ കരുത്ത് പകരാൻ കഴിയുന്ന, അധികം പണം മുടക്കാതെ സ്വന്തമാക്കാവുന്ന ഒരു താരമായാണ് മലാഷ്യയെ റോമ കാണുന്നത്. യുണൈറ്റഡിൽ അവസരങ്ങൾ കുറവായ മലാഷ്യ ക്ലബ് വിടാൻ ശ്രമിക്കുകയാണ്.


തുർക്കി ക്ലബ്ബായ ബെസിക്റ്റാസും ഇറ്റാലിയൻ ക്ലബ്ബായ അറ്റ്ലാന്റയും ഈ ഡച്ച് ഡിഫൻഡറിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായ ഒഫറുകൾ ആരും ഇതുവരെ നൽകിയിട്ടില്ല.

പി എസ് വി വാങ്ങില്ല, ടൈറൽ മലാസിയ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തി



മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ പി.എസ്.വി ഐന്തോവനിൽ കളിച്ചിരുന്ന യുവ ലെഫ്റ്റ് ബാക്ക് ടൈറൽ മലാസിയയെ സ്ഥിരമായി സ്വന്തമാക്കാനുള്ള അവസരം ഡച്ച് ക്ലബ്ബ് വിനിയോഗിച്ചില്ല. ഇതോടെ, ഡച്ച് താരം തന്റെ മാതൃ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ എത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.


ഈ സീസണിൽ പി.എസ്.വിക്ക് വേണ്ടി നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചെങ്കിലും മലാസിയയെ സ്ഥിരമായി ടീമിൽ നിലനിർത്താൻ ഐന്തോവൻ തയ്യാറായില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ-സീസൺ ഒരുക്കങ്ങൾക്കായി മലാസിയ ടീമിനൊപ്പം ചേരും. അടുത്ത സീസണിൽ യുണൈറ്റഡിന്റെ പദ്ധതികളിൽ താരത്തിന് സ്ഥാനമുണ്ടാകുമോ അതോ മറ്റൊരു ക്ലബ്ബിലേക്ക് ലോണിൽ പോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. താരത്തെ വിൽക്കാൻ തന്നെയാകും യുണൈറ്റഡിന്റെ ശ്രമം.

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് മലാഷ്യ ക്ലബ് വിട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്ക് ടൈറൽ മലാഷ്യ ലോണിൽ ക്ലബ് വിട്ടു. ഡച്ച് ക്ലബായ പി എസ് വി ഐന്തോവനാണ് താരത്തെ ലോണിൽ സൈൻ ചെയ്തത്. നേരത്തെ ബെൻഫിക്കയിൽ ചേരാൻ താരം ശ്രമിച്ചുരുന്നു എങ്കിലും അവസാന നിമിഷം ആ നീക്കം പരാജയപ്പെട്ടു.

2022 ൽ ഫെയ്‌നൂർഡിൽ നിന്ന് യുണൈറ്റഡിൽ ചേർന്ന 25 കാരനായ ഡച്ച് ഡിഫൻഡർ, കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഒരു വർഷത്തിലേറെയായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു.

Malacia

തിരിച്ചെത്തിയതിനുശേഷം, മാനേജർ റൂബൻ അമോറിമിന്റെ കീഴിൽ ഒമ്പത് മത്സരങ്ങളിൽ മാത്രമാണ് മലാഷ്യ കളിച്ചത്. താരം അമോറിമിന്റെ ടാക്റ്റിക്സിനോട് പൊരുത്തപ്പെടാനും പ്രയാസപ്പെട്ടു. ഡോർഗു, ഹെവൻ എന്നീ പുതിയ താരങ്ങളെ എത്തിച്ചതിനു പിന്നാലെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മലാസിയയെ ഒഴിവാക്കാൻ തീരുമാനിച്ചത്.

ടൈറൽ മലാഷ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്ക് ടൈറൽ മലാഷ്യ ലോണിൽ പോർച്ചുഗീസ് ക്ലബ് എസ്എൽ ബെൻഫിക്കയിൽ ചേരാൻ ഒരുങ്ങുകയാണ്. 2022 ൽ ഫെയ്‌നൂർഡിൽ നിന്ന് യുണൈറ്റഡിൽ ചേർന്ന 25 കാരനായ ഡച്ച് ഡിഫൻഡർ, കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഒരു വർഷത്തിലേറെയായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു.

Malacia

തിരിച്ചെത്തിയതിനുശേഷം, മാനേജർ റൂബൻ അമോറിമിന്റെ കീഴിൽ ഒമ്പത് മത്സരങ്ങളിൽ മാത്രമാണ് മലാഷ്യ കളിച്ചത്. താരം അമോറിമിന്റെ ടാക്റ്റിക്സിനോട് പൊരുത്തപ്പെടാനും പ്രയാസപ്പെട്ടു. ഡോർഗു, ഹെവൻ എന്നീ പുതിയ താരങ്ങളെ ലെഫ്റ്റ് ബാക്കായി എത്തിച്ചതിനു പിന്നാലെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മലാസിയയെ ഒഴിവാക്കാൻ തീരുമാനിച്ചത്.

ടൈറൽ മലാസിയയെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ ശ്രമിക്കും

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഡിഫൻഡർ ടൈറൽ മലാസിയയെ വിൽക്കാൻ ശ്രമിക്കും. അനുകൂലമായ ഓഫറുകൾ വന്നാൽ താരത്തെ ക്ലബ് വിടാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. വിൽക്കാൻ ആയില്ല എങ്കിൽ ലോണിൽ എങ്കിലും താരത്തെ കൈമാറാം ആകുമോ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കും.

2022-ൽ ഫെയ്‌നൂർഡിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ മലാസിയ പരിക്ക് കാരണം അവസാന രണ്ട് സീസണും പുറത്തായിരുന്നു. ഇപ്പോൾ ഫിറ്റൻസ് വീണ്ടെടുത്തു എങ്കിലും ഇപ്പോഴും ആദ്യ ഇലവന്റെ ഭാഗമല്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ലെഫ്റ്റ് ബാക്കുകളെ ലക്ഷ്യം വെക്കുന്നതിനാൽ മലാസിയക്ക് വലിയ ഭാവി ക്ലബിൽ കാണുന്നില്ല.

517 ദിവസങ്ങൾക്ക് ശേഷം മലാസിയ കളിക്കളത്തിൽ തിരികെയെത്തി

നീണ്ട 517 ദിവസം പുറത്തിരുന്ന മലാസിയ കളത്തിലേക്ക് തിരികെയെത്തി. പരിക്കിൽ നിന്ന് തിരിച്ചു വരുന്നതിന്റെ ഭാഗമായി മലാസിയ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അണ്ടർ 23 ടീമിനായി ഇന്നലെ കളത്തിൽ ഇറങ്ങി. ഡച്ച് ലെഫ്റ്റ് ബാക്ക് 45 മിനുറ്റുകളോളം ഇന്നലെ കളിച്ചു.

2026 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ ബാക്കിയുള്ള താരം അടുത്ത് തന്നെ യുണൈറ്റഡ് ഫസ്റ്റ് ടീമിനൊപ്പം പരിശീലനം ആരംഭിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു ലെഫ്റ്റ് ബാക്കായ ലൂക് ഷോയും നീണ്ട കാലമായി പരിക്കിന്റെ പിടിയിലാണ്.

Exit mobile version