ഐ.ടി.എഫ് ജെ200 Gladbeck: മായ രാജേശ്വരൻ സെമിഫൈനലിൽ


ഇന്ത്യയുടെ വളർന്നുവരുന്ന ടെന്നീസ് താരം മായ രാജേശ്വരൻ ഐ.ടി.എഫ് ജെ200 ഗ്ലാഡ്ബെക്ക് ടൂർണമെന്റിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. ഐ.ടി.എഫ് ജൂനിയർ റാങ്കിംഗിൽ 110-ാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്കിന്റെ സോഫി ഹെറ്റ്ലറോവയെ 6-0, 6-2 എന്ന സ്കോറിന് അനായാസം തോൽപ്പിച്ചാണ് മായയുടെ മുന്നേറ്റം.

ജെ200 ടാർഗു ജിയുവിലും ജെ100 പോച്ചെഫ്സ്ട്രൂമിലും ഫൈനലിസ്റ്റായിരുന്ന ഹെറ്റ്ലറോവയ്ക്ക്, മായയുടെ ആൾ കോർട്ട് പ്ലേയ്ക്ക് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല.
സെമിഫൈനലിൽ, ദക്ഷിണാഫ്രിക്കയുടെ ജാനി വാൻ സിൽ, മൂന്നാം സീഡായ ഫ്രാൻസിന്റെ ഡാഫ്നി എംപെറ്റ്ഷി പെരിക്കാർഡ് എന്നിവർ തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് മായ നേരിടുക.

ഫ്രഞ്ച് ഓപ്പൺ 2025: ഇന്ത്യയുടെ മായാ രാജേശ്വരൻ യോഗ്യതാ റൗണ്ടിൽ പുറത്ത്


ഇന്ത്യയുടെ കൗമാര ടെന്നീസ് താരം മായാ രാജേശ്വരന് റോളണ്ട് ഗാരോസ് 2025 ൽ തിരിച്ചടി. പെൺകുട്ടികളുടെ സിംഗിൾസ് യോഗ്യതാ റൗണ്ടിൽ ഗ്രേറ്റ് ബ്രിട്ടന്റെ ബ്രൂക്ക് ബ്ലാക്കിനോട് നേരിട്ടുള്ള സെറ്റുകളിൽ തോറ്റ് മായ പുറത്തായി. അടുത്തിടെ WTA റാങ്കിംഗിൽ ആദ്യ 700 ൽ ഇടം നേടിയ 15 കാരിയായ താരം മെയ് 29 ന് നടന്ന ആദ്യ റൗണ്ടിൽ 2-6, 3-6 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.


വിസ ലഭിക്കാൻ വൈകിയത് മൂലം മത്സരത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് മായക്ക് വേദിയിൽ എത്താൻ കഴിഞ്ഞത്. പ്രതികൂല സാഹചര്യങ്ങളിലും മായ നല്ല പോരാട്ടം കാഴ്ചവെച്ചെങ്കിലും ബ്ലാക്കിനെ മറികടക്കാൻ താരത്തിനായില്ല. ബ്ലാക്ക് അടുത്ത റൗണ്ടിൽ ഓസ്‌ട്രേലിയയുടെ താലിയ കോക്കിനിസിനെ നേരിടും.


Mallorcaയിലെ പ്രശസ്തമായ റാഫേൽ നദാൽ അക്കാദമിയിൽ പരിശീലനം നേടുന്ന മായ നേരത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ജൂനിയർസിൽ കളിക്കുകയും ഈ വർഷം മുംബൈ ഓപ്പണിൽ സെമിഫൈനലിൽ എത്തുകയും ചെയ്തിരുന്നു.
അതേസമയം, ഫ്രഞ്ച് ഓപ്പണിലെ മറ്റ് ജൂനിയർ മത്സരങ്ങളിൽ മനസ് ധാംനെയും ഹിതേഷ് ചൗഹാനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മനസ് റൊമാനിയയുടെ അലെഹാന്ദ്രോ നൗറെസ്കുവിനെ 6-2, 6-2 ന് തോൽപ്പിക്കുകയും അടുത്ത റൗണ്ടിൽ കസാക്കിസ്ഥാൻ്റെ ദാമിർ ഷാൽഗസ്ബായിയെ നേരിടുകയും ചെയ്യും.

ഐടിഎഫ് ജെ200; വിജയത്തോടെ മായ രാജേശ്വരൻ തുടങ്ങി

ഇന്ത്യയുടെ വളർന്നുവരുന്ന ടെന്നീസ് താരം മായ രാജേശ്വരൻ സ്പെയിനിൽ നടന്ന ഐടിഎഫ് ജെ200 കാമ്പെയ്‌നിന് വിജയകരമായ തുടക്കം കുറിച്ചു, ആവേശകരമായ മൂന്ന് സെറ്റ് പോരാട്ടത്തിൽ പോളണ്ടിൻ്റെ അന്ന ക്മിസിക്കിനെ ആണ് 15കാരി മറികടന്നത്. J100 ചാമ്പ്യനും (സെപ് 2024), J200 ഫൈനലിസ്റ്റുമായ Kmiecik-നെതിരേ 7-5, 2-6, 6-3 എന്ന സ്‌കോറിന് ആയിരുന്നു വിജയം.

15 വയസ്സുകാരി മായ രാജേശ്വരൻ മുംബൈ ഓപ്പൺ സെമിഫൈനലിൽ എത്തി

ലോക നമ്പർ 285 മെയ് യമഗുച്ചിയെ 6-4, 3-6, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി ഇന്ത്യൻ കൗമാരക്കാരി മായ രാജേശ്വരൻ എൽ ആൻഡ് ടി മുംബൈ ഓപ്പണിൽ തന്റെ കുതിപ്പ് തുടർന്നു. പരിചയസമ്പന്നയായ എതിരാളിക്കെതിരെ 15 വയസ്സുകാരി പൂർണ്ണ ആധിപത്യം പുലർത്തി. മായ രാജേശ്വരൻ നാളെ സെമിഫൈനലിൽ ലോക നമ്പർ 117 ജിൽ ടീച്ച്മാനെ നേരിടും

ശ്രീവല്ലിയും മായയും മുംബൈ ഓപ്പണിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു

ഇന്ത്യയുടെ ശ്രീവല്ലി ഭാമിഡിപതിയും 15 വയസ്സുകാരി മായ രാജേശ്വരനും എൽ ആൻഡ് ടി മുംബൈ ഓപ്പൺ 2025 ഡബ്ല്യുടിഎ 125 സീരീസിന്റെ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ കടന്നു. സെർബിയയുടെ അലക്‌സാന്ദ്ര ക്രുൻസിച്ചിനെതിരെ ശ്രീവല്ലി 6-4, 6-0 എന്ന സ്കോറിന് ജയിച്ചാണ് ക്വാർട്ടറിൽ എത്തിയത്. അതേസമയം എതിരാളിയായ സറീന ദിയാസ് രണ്ടാം സെറ്റിൽ അസുഖം മൂലം പിന്മാറിയതിനെ തുടർന്നാണ് മായ മുന്നേറിയത്.

രണ്ടാം സീഡ് റെബേക്ക മരിനോയ്‌ക്കെതിരെ വെറ്ററൻ താരം അങ്കിത റെയ്‌ന ശക്തമായ പോരാട്ടം നടത്തിയെങ്കിലും പ്രീക്വാർട്ടർ പോരാട്ടത്തിൽ 7-5, 2-6, 7-6 (7-5) ന് പരാജയപ്പെട്ടു.

Exit mobile version