ഗുവാഹത്തി ടെസ്റ്റിന് മുൻപ് ദക്ഷിണാഫ്രിക്ക ലുങ്കി എൻഗിഡിയെ ടീമിൽ ഉൾപ്പെടുത്തി


കഗിസോ റബാഡയുടെ വാരിയെല്ലിനേറ്റ പരിക്ക് കാരണം അദ്ദേഹത്തിന്റെ അഭാവം തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യയ്‌ക്കെതിരെ ഗുവാഹത്തിയിൽ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡിൽ ലുങ്കി എൻഗിഡിയെ ഉൾപ്പെടുത്തി ദക്ഷിണാഫ്രിക്ക തങ്ങളുടെ പേസ് ആക്രമണം ശക്തിപ്പെടുത്തി.

20 ടെസ്റ്റ് മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള എൻഗിഡി, ടീം അസമിലേക്ക് പുറപ്പെടുന്നതിന് മുൻപ് കൊൽക്കത്തയിൽ സഹതാരങ്ങൾക്കൊപ്പം ചേർന്നു. ഈഡൻ ഗാർഡൻസിൽ നേടിയ ചരിത്ര വിജയത്തിന് ശേഷം അവരുടെ സീം-ബൗളിംഗ് ആധിപത്യം നിലനിർത്താനുള്ള ദക്ഷിണാഫ്രിക്കയുടെ ഉദ്ദേശമാണ് ഇത് സൂചിപ്പിക്കുന്നത്.


ഗുവാഹത്തിയിൽ ടെസ്റ്റ് മത്സരം നടക്കുന്നത് ഇത് രണ്ടാം തവണ മാത്രമായതിനാൽ, അന്താരാഷ്ട്ര തലത്തിൽ അവിടുത്തെ സാഹചര്യങ്ങൾ ഇപ്പോഴും ഒരു പരിധി വരെ അജ്ഞാതമാണ്. അതിനാൽ എൻഗിഡിയുടെ പരിചയസമ്പത്ത് പ്രോട്ടീസിന് നിർണ്ണായകമായേക്കാം. നിലവിൽ മാർക്കോ യാൻസൻ, കോർബിൻ ബോഷ്, വിയാൻ മുൾഡർ എന്നിവരടങ്ങുന്ന ഒരു കൂട്ടം ഫാസ്റ്റ് ബൗളർമാർ ദക്ഷിണാഫ്രിക്കൻ ക്യാമ്പിലുണ്ട്. 2010 ന് ശേഷം ഇന്ത്യയിൽ നേടിയ ആദ്യ ടെസ്റ്റ് വിജയത്തിന്റെ ആക്കം മുതലെടുക്കാൻ ടീം ശ്രമിക്കുമ്പോൾ റബാഡയുടെ ഫിറ്റ്നസ് ആശങ്കകൾ എൻഗിഡിയെ ടീമിൽ ഉൾപ്പെടുത്താൻ കാരണമായി.

ലുംഗി എൻഡിഡി ഇന്ത്യക്ക് എതിരായ ടി20 പരമ്പര കളിക്കില്ല

ഇന്ത്യക്ക് എതിരായ ടി20 പരമ്പരയ്ക്ക് മുന്നെ ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി. ഇടത് ലാറ്ററൽ കണങ്കാൽ ഉളുക്ക് കാരണം ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ലുങ്കി എൻഗിഡി ഇന്ത്യക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയിൽ നിന്ന് പുറത്തായി. 27 കാരനെ സ്ക്വാഡിൽ നിന്ന് ദക്ഷിണാഫ്രിക്ക റിലീസ് ചെയ്തു.

ഡിസംബർ 14-17 വരെയുള്ള ചതുര് ദിന സന്നാഹ മത്സരത്തിൽ എൻഡിഡി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഇനി അത് ഉണ്ടാകില്ല. ഫാസ്റ്റ് ബൗളർ ബ്യൂറാൻ ഹെൻഡ്രിക്‌സിനെ പകരക്കാരനായി ദക്ഷിണാഫ്രിക്ക ടീമിലേക്ക് തിരഞ്ഞെടുത്തു.

ജോസ് ബട്‍ലറുടെ മികവിൽ ഇംഗ്ലണ്ട്, ജോഫ്രയ്ക്ക് ആറ് വിക്കറ്റ്!!! പരമ്പരയിലെ ആശ്വാസ വിജയം

മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 59 റൺസ് വിജയവുമായി ഇംഗ്ലണ്ട്. വിജയത്തോടെ പരമ്പരയിൽ വൈറ്റ് വാഷ് ആവുന്നത് ഒഴിവാക്കുവാന്‍ ഇംഗ്ലണ്ടിനായി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ജോസ് ബട്‍ലറും ദാവിദ് മലനും ശതകങ്ങള്‍ നേടിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 346 റൺസാണ് ഇംഗ്ലണ്ട് നേടിയത്.

മലന്‍ 118 റൺസും ജോസ് ബട്‍ലര്‍ 131 റൺസും നേടിയപ്പോള്‍ 23 പന്തിൽ 41 റൺസ് നേടി മോയിന്‍ അലിയും തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗി എന്‍ഗിഡി നാലും മാര്‍ക്കോ ജാന്‍സന്‍ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 43.1 ഓവറിൽ അവസാനിക്കുകയായിരുന്നു. 287 റൺസ് നേടിയ ടീമിനായി ഹെയിന്‍റിച്ച് ക്ലാസ്സന്‍ 80 റംസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ റീസ ഹെന്‍ഡ്രിക്സ് 52 റൺസും എയ്ഡന്‍ മാര്‍ക്രം(39), ടെംബ ബാവുമ(35), വെയിന്‍ പാര്‍ണൽ(34) എന്നിവരും പൊരുതി നോക്കി.

വിക്കറ്റുകള്‍ കൈവശമുണ്ടായിരുന്നുവെങ്കിൽ ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്യുവാനും ചിലപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചേനെ. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ ആറും ആദിൽ റഷീദ് മൂന്നും വിക്കറ്റ് നേടി.

Exit mobile version